നമ്മൾ വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങളിലൂടെ കടക്കുമ്പോൾ അവിടെ പതിയിരിക്കുന്ന ചതിക്കുഴികൾ കാണാതിരിക്കാൻ കഴിയില്ല. ഇപ്പോൾ ഗൂഗിൾ മീറ്റ്, സൂം മുതലായ ബഹുരാഷ്ട്ര കമ്പനികൾ നൽകുന്ന സേവനമാണ് ഈ ക്ലാസുകൾ നടത്തുന്നതിന് ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം താൽക്കാലത്തെങ്കിലും ഇവരുടെ കൈവശം ആണെന്ന് പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ സമൂലമായ ഒരു മാറ്റം  സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത  വിദ്യാഭ്യാസ രീതിയിൽനിന്ന് മാറി വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ ക്ലാസ് മുറികളിലേക്ക് ഇന്ന് നമ്മുടെ കുട്ടികൾ എത്തിച്ചേർന്നിരിക്കുന്നു. .

സാങ്കേതിക മികവുള്ളവർ മാത്രം ഉപയോഗിച്ചിരുന്ന ഓൺലൈൻ ക്ലാസുകൾ ഇന്ന്  നമ്മുടെ കൊച്ചു കുട്ടികൾക്കു  കൂടി ലഭിച്ചത് വിവരസാങ്കേതിക വിദ്യയുടെ വികാസം ആണെന്നതിൽ സംശയം ഇല്ല. ഏറിയ ഭാഗം വിദ്യാർഥികളും ഈ സൗകര്യം ഫലപ്രദമായി ഉപയോക്കുന്നുമുണ്ട്. മാതാപിതാക്കളും അധ്യാപകരും വളരെ അധികം ശ്രദ്ധയോടും സന്തോഷത്തോടും കൂടി ആണ് ഈ ഓൺലൈൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് .

ADVERTISEMENT

നമ്മൾ വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങളിലൂടെ കടക്കുമ്പോൾ അവിടെ പതിയിരിക്കുന്ന ചതിക്കുഴികൾ കാണാതിരിക്കാൻ കഴിയില്ല. ഇപ്പോൾ ഗൂഗിൾ മീറ്റ്, സൂം മുതലായ ബഹുരാഷ്ട്ര കമ്പനികൾ  നൽകുന്ന സേവനമാണ് ഈ ക്ലാസുകൾ നടത്തുന്നതിന് ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം താൽക്കാലത്തെങ്കിലും ഇവരുടെ കൈവശം ആണെന്ന് പറയാം.

മാതാപിതാക്കളും അധ്യാപകരും പുതിയ സംവിധാനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ചില കാര്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതായി കാണുന്നു. കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണും കംപ്യൂട്ടറും ഇന്റർനെറ്റിലേക്കാണ് കുട്ടികളെ കൊണ്ടു പോകുന്നത്. എല്ലാ കുട്ടികൾക്കും യൂസർ നെയിമും പാസ്‌വേർഡും നൽകി ഓൺലൈൻ ക്ലാസ്റൂമിലേക്ക് ചേർക്കുന്നു. ഇതോടൊപ്പം ഇന്റർനെറ്റിലെ പൊതുവായ കാര്യങ്ങളും കുട്ടികളുടെ ശ്രദ്ധയിൽ വരുന്നുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സംവിധാനം ഉപയോഗിക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരു സുരക്ഷിത മാർഗത്തെ കുറിച്ച് മനസ്സിലാക്കുവാൻ സാധിച്ചേക്കും.

1) ഓൺലൈൻ ക്ലാസുകളിൽ ഓഡിയോ, വിഡിയോ മീറ്റിങ്ങുകളിലൂടെ ആണ് അധ്യാപകരും വിദ്യാഥികളും ഒത്തുചേരുന്നത്. ഇതിൽ സ്കൂളുകൾ നൽകുന്ന ലിങ്കുകൾ വളരെ പ്രധാനം ആണ്. ഇത്തരം ലിങ്കുകൾ ശരിയാണോ എന്ന്  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്കായി  ധാരാളം വ്യാജ ലിങ്കുകൾ നിങ്ങളുടെ ഉപകരണത്തിൽ വന്നിട്ടുണ്ടാകും. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളെ ശരിയായ ദിശയിൽനിന്ന് മാറ്റുക മാത്രമല്ല, നിങ്ങളുടെ ഉപകരണം ഹാക്ക് ചെയ്യപ്പെടാനും അത് വഴി ഫോണിലും കംപ്യൂട്ടറിലും ഉള്ള വിവരങ്ങൾ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതയും ഉണ്ട് .

2) നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പോപ്പ് അപ്പ് വിൻഡോകൾ ഉയർന്നു വരുന്നുണ്ടാകാം. അതിൽ അറിയാതെ ക്ലിക്ക് ചെയ്താലും നേരത്തേ പറഞ്ഞ കാര്യങ്ങൾ തന്നെ സംഭവിക്കാം. ഇത്തരം പോപ്പ് വിൻഡോകൾ വരാതിരിക്കാൻ ബ്രൗസറുകളിൽ ആഡ് ബ്ലോക്കർ - Ad Blocker, പോപ്പ് അപ്പ് ബ്ളോക്ക് മുതലായ സംവിധാനങ്ങൾ ഉണ്ട്. അവ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

ADVERTISEMENT

3) നിങ്ങളുടെ ഉപകരണത്തിലെ ഓഡിയോയുടെയും വിഡിയോയുടെയും പ്രവർത്തനം ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാൻ ശ്രമിക്കുക.

4) സ്ക്രീൻ ഷെയറിങ് ആക്കുവാൻ റിക്വസ്റ്റ് വരുകയാണെങ്കിൽ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക.

5) ഓൺലൈനിൽ ചോദ്യപേപ്പർ, നോട്ട് മുതലായവ ഡൗൺലോഡ് ചെയ്തു വരുമ്പോൾ, അതിനായി തരുന്ന ലിങ്കുകൾ ശ്രദ്ധയോടെ മനസിലാക്കി ക്ലിക്ക് ചെയ്യണം. അധ്യാപകർ ഇത്തരം ലിങ്കുകൾ അയക്കുമ്പോൾ വിദ്യാർഥികൾക്ക് ശരിയായ ലിങ്ക് നെയിം പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.

6) ഓൺലൈൻ ക്ലാസിന് ഇരിക്കുമ്പോൾ കുട്ടികൾ സ്കൂളിലാണ് എന്ന രീതിയിൽ വസ്ത്രധാരണം ചെയ്യുന്നത് നന്നായിരിക്കും.

ADVERTISEMENT

7) ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞാൽ, ഉപയോഗിച്ച ആപ്ലിക്കേഷൻ ശരിയായി ക്ലോസ് ആയി എന്ന് ഉറപ്പു വരുത്തുക. ഇവ ക്ലോസ് ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ ഉപകരണത്തിലേക്ക് ധാരാളം വാണിജ്യപരമായ ലിങ്കുകൾ വരുന്നത് ശ്രദ്ധയിൽ പെട്ടാൽ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

8) നിങ്ങൾ ഉപയോഗിക്കുന്ന ഓൺലൈൻ മീറ്റിങ് ആപ്ളിക്കേഷനിൽ എന്തെങ്കിലും അപാകതകൾ കണ്ടാൽ എത്രയും പെട്ടെന്ന് അധ്യാപകരെയോ ആപ്ലിക്കേഷൻ നൽകിയവരെയോ അറിയിക്കാൻ മടിക്കരുത്.

9) ഓൺലൈൻ ക്ലാസിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ വ്യക്തിപരമായ എന്തെങ്കിലും ഉണ്ടെങ്കിൽ (ഫോട്ടോ, പാസ്വേർഡ് മുതലായവ) അവ സുരക്ഷിതമാക്കിയതിനു ശേഷം മാത്രം കുട്ടികൾക്ക് നൽകുന്നതായിരിക്കും നല്ലത്.

10) വെബുകളിലൂടെ ആണ് ക്ലാസുകൾ നടക്കുന്നതെങ്കിൽ ബ്രൗസറുകൾ  upto date ആക്കുന്നത് നല്ലതായിരിക്കും. കാരണം പഴയ സുരക്ഷാ വീഴ്ചകൾ പുതിയ അപ്ഡേറ്റിൽ ഒഴിവായിട്ടുണ്ടാവും.

11) ഇപ്പോൾ സ്പെഷൽ സ്കൂളുകൾ പോലും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. കുട്ടികൾ ഇവ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ മാത്രമാണോ എന്നു മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. മാതാപിതാക്കൾ ഇതേ ഉപകരണത്തിൽ മറ്റു സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ധാരാളം ലിങ്കുകൾ ഇവയിൽ വരാൻ സാധ്യതയുണ്ട്. ആയതിനാൽ മാതാപിതാക്കൾ ഇത് ശ്രദ്ധയോടുകൂടി മാത്രം കൈകാര്യം ചെയ്യേണ്ടതാണ്. 

വിവര സാങ്കേതിക വിദ്യയിൽ കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ഈ സാഹചര്യത്തെ എങ്ങനെ കരുതലോടെ കൈകാര്യം ചെയ്യണം എന്നത് അധ്യാപകരുടേയും മാതാപിതാക്കളുടേയും ഒരു ഉത്തരവാദിത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു.

English Summary : Online learning and cyber security