കലാശാലകള്‍ കേവലം ലാഭക്കച്ചവടവും പഠനം കനത്ത ശമ്പളങ്ങള്‍ക്കോ ഉയര്‍ന്ന പദവികള്‍ക്കോ ആയുള്ള സാക്ഷ്യപത്രങ്ങള്‍ കരസ്ഥമാക്കാനുള്ള ഉപാധിയും ആയിത്തീര്‍ന്നത്, ഈ കാഴ്ചപ്പാടിന്‍റെ അവ്യക്തതയോ അഭാവമോ ആണ് പ്രതിഫലിപ്പിക്കുന്നത്.

കലാശാലകള്‍ കേവലം ലാഭക്കച്ചവടവും പഠനം കനത്ത ശമ്പളങ്ങള്‍ക്കോ ഉയര്‍ന്ന പദവികള്‍ക്കോ ആയുള്ള സാക്ഷ്യപത്രങ്ങള്‍ കരസ്ഥമാക്കാനുള്ള ഉപാധിയും ആയിത്തീര്‍ന്നത്, ഈ കാഴ്ചപ്പാടിന്‍റെ അവ്യക്തതയോ അഭാവമോ ആണ് പ്രതിഫലിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാശാലകള്‍ കേവലം ലാഭക്കച്ചവടവും പഠനം കനത്ത ശമ്പളങ്ങള്‍ക്കോ ഉയര്‍ന്ന പദവികള്‍ക്കോ ആയുള്ള സാക്ഷ്യപത്രങ്ങള്‍ കരസ്ഥമാക്കാനുള്ള ഉപാധിയും ആയിത്തീര്‍ന്നത്, ഈ കാഴ്ചപ്പാടിന്‍റെ അവ്യക്തതയോ അഭാവമോ ആണ് പ്രതിഫലിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികളും കലാശാലകളും പഠനത്തെ തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗമായാണല്ലോ സാധാരണ കണ്ടുവരുന്നത്. തൊഴില്‍ നല്‍കുന്ന സംരംഭങ്ങളാകട്ടെ അവര്‍ക്കാവശ്യമായ കഴിവുകള്‍ ഉദ്യോഗാർഥികളില്‍ കണ്ടെത്തുന്നത് വിരളവും. ഇതേക്കുറിച്ച് ഇന്‍ഫോസിസ് സ്ഥാപകൻ നാരായണ മൂര്‍ത്തിയുടെ പ്രസ്താവനകള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. തൊഴില്‍യോഗ്യതയും പഠനവും സമന്വയിപ്പിക്കാനുള്ള തിരക്കില്‍ വിദ്യാഭ്യാസത്തില്‍ വന്ന മൂല്യശോഷണത്തെ കുറിച്ചും ചര്‍ച്ചകളുണ്ടാകാറുണ്ട്. 

അങ്ങനെ തൊഴിലിനും സാമൂഹിക മൂല്യങ്ങള്‍ക്കും ഉതകുന്നില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം കൊണ്ട് നാമുദ്ദേശിക്കുന്നത് എന്താണ്? വിദ്യാഭ്യാസ നയങ്ങളല്ല, പഠനത്തോടുള്ള വിദ്യാർഥികളുടെയും കലാലയങ്ങളുടേയും സമീപനമാണ് ഇവിടെ വിഷയം. അധ്യാപന, പഠന രീതികളും പാഠ്യ പദ്ധതികളും രൂപകല്‍പന ചെയ്യുന്നതില്‍ ഈ സമീപനത്തിന് വലിയൊരു പങ്കുണ്ട്. കലാശാലകള്‍ കേവലം ലാഭക്കച്ചവടവും പഠനം കനത്ത ശമ്പളങ്ങള്‍ക്കോ ഉയര്‍ന്ന പദവികള്‍ക്കോ ആയുള്ള സാക്ഷ്യപത്രങ്ങള്‍ കരസ്ഥമാക്കാനുള്ള ഉപാധിയും ആയിത്തീര്‍ന്നത്, ഈ കാഴ്ചപ്പാടിന്‍റെ അവ്യക്തതയോ അഭാവമോ ആണ് പ്രതിഫലിപ്പിക്കുന്നത്. 

ADVERTISEMENT

തൊഴില്‍ കണ്ടെത്താന്‍ വേണ്ടുന്ന നൈപുണ്യവും കാലോചിതമായ ശാസ്ത്ര, ജീവിത വീക്ഷണങ്ങളും യുവതലമുറയുടെ അഭിരുചിയും കോര്‍ത്തിണക്കി പാഠ്യ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു. തൊഴില്‍ദായകര്‍ ഇതാവശ്യപ്പെടാനുള്ള സാധ്യത കുറവാണ്. മിക്ക കോഴ്സുകളും കലാശാലകളും ലക്ഷ്യമിടുന്നത് ഏറ്റവുമധികം ലാഭം കൊയ്യുന്ന കമ്പനികളെയാണ്. സര്‍ക്കാര്‍ ജോലികളും ഇതേ യോഗ്യതയുള്ളവര്‍ക്കായി കാത്തിരിക്കുന്നു. അങ്ങനെ നോക്കിയാല്‍ ഈ രണ്ടു മുഖ്യ തൊഴില്‍ മേഖലകളും മുഖ്യധാരാ വിദ്യാഭ്യാസ സമീപനത്തില്‍ മാറ്റങ്ങളാവശ്യപ്പെടാന്‍ സാധ്യതയില്ല. 

പഠനത്തോടുള്ള, കേവലം ഭൗതിക നേട്ടങ്ങളില്‍ അധിഷ്ഠിതമായ സമീപനം യുവതലമുറയുടെ ദിശാബോധത്തിലും അവ്യക്തത പടര്‍ത്തുന്നു. അതുകൊണ്ടുതന്നെയാവാം പ്രാദേശികമായും ആഗോളതലത്തിലും വൈയക്തിക സാമൂഹിക തലങ്ങളിലും മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികളോട് വേണ്ടുംവിധം പ്രതികരിക്കാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാതെ പോകുന്നത്. പലരും തൊഴിലും ജീവിതരീതിയും രൂപപ്പെടുത്തിയെടുത്തതിന് ശേഷം അതിനെയെല്ലാം കുറിച്ച് വ്യാകുലരാവാറുണ്ട്. കാലോചിതവും സംതൃപ്തവുമായ വ്യതിയാനങ്ങള്‍ അപ്പോഴേക്കും അസാധ്യമാവുന്നു. അത്തരത്തില്‍ കുറേപ്പെരെ ബിരുദാനന്തര അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഞാന്‍ കണ്ടിട്ടുണ്ട്.  ദശാബ്ദങ്ങള്‍ നീണ്ട പഠനജീവിതം തിരുത്തിയെഴുതാനായെങ്കില്‍ എന്നവര്‍ പറയാറുമുണ്ട്.    

ADVERTISEMENT

പ്രളയത്തിനും കാട്ടുതീക്കും മഹാമാരികള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും വ്യവസായിക ദുരന്തങ്ങള്‍ക്കും തീവ്രവാദ കൂട്ടക്കൊലകള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടില്‍ ഒരു ഡോക്ടര്‍ ആയിരുന്നാലും എന്‍ജിനീയര്‍ ആയാലും കൃഷിശാസ്ത്ര വിദഗ്ദ്ധരോ കലാകാരയോ വ്യവസായിയോ അക്കൗണ്ടന്‍റോ ആരുമായിക്കൊള്ളട്ടെ, മനുഷ്യ സംസ്കാരത്തിന്‍റെയും മനുഷ്യരാശിയുടെയും ആധാരശിലകള്‍ എന്തെന്ന് അറിഞ്ഞിരിക്കണം. ശാരീരിക, മാനസിക രോഗങ്ങളും പ്രതിരോധശക്തിയും വനാന്തരങ്ങളിലെയും കൃഷിയിടങ്ങളിലെയും ജൈവവൈവിധ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? പര്‍വതനിരകളില്‍ നിന്നുദ്ഭവിച്ച് കടല്‍ വരെ ഒഴുകിയെത്തുന്ന പുഴകള്‍ ജലം വെറുതെ കളയുകയാണോ? ഒരു സാമൂഹിക ജീവിയായറിയപ്പെടുന്ന മനുഷ്യന്‍ എങ്ങനെ സമൂഹ വിരോധിയാവുന്നു? ഇത്തരം പ്രാഥമിക പാഠങ്ങള്‍ മുതല്‍ സാമൂഹിക വൈവിധ്യവും ജൈവ വൈവിധ്യവും തമ്മില്‍ ഉള്ള ബന്ധവും സമൂഹത്തിന്‍റെ നിലനില്‍പില്‍ അതിന്‍റെ പ്രസക്തിയും അറിയാത്ത തലമുറകള്‍ക്ക് കൂടുതല്‍ ചടുലതയോടെ മാറി മാറി വരുന്ന വൈവിധ്യമാര്‍ന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനാകുമോ? 

അങ്ങനെയെങ്കില്‍ വിദ്യാഭ്യാസത്തോടുള്ള സമീപനം നവീകരിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമായി വരുന്നു. സുപരിചിതമായ സാമൂഹിക, സാമ്പത്തിക രീതികളെ ഒരു വൈറസ് മാറ്റി മറിച്ചിട്ട് അരവര്‍ഷം കഴിഞ്ഞിരിക്കുന്നു. വേനലും വര്‍ഷവും പതിവിലേറെ ദുരിതങ്ങള്‍ വാരിവിതറുന്നത് പതിവായിക്കഴിഞ്ഞു. ലിംഗ, വര്‍ണ, മത, ജാതി, സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ ഈ ദുരിതങ്ങളിലൊക്കെ പ്രതിഫലിക്കുകയും ചെയ്യുമ്പോള്‍ തൊഴിലും വിദ്യാഭ്യാസവും ഒരു സമഗ്ര വീക്ഷണ വ്യതിയാനത്തിനൊരുങ്ങണ്ടേ? വിദ്യാർഥികള്‍ വെറും ഉദ്യോഗാർഥികളും സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റ് ഫാക്ടറികളും ആയിരിക്കുമ്പോള്‍ ഈ രൂപാന്തരം പ്രയോഗികമല്ലാതെ വരുന്നു.  

ADVERTISEMENT

ചെയ്യാനാകുന്നതെന്ത്?

മേല്‍പറഞ്ഞ രൂപാന്തര പ്രക്രിയക്കാവശ്യമായ രണ്ടു കാഴ്ചപ്പാടുകളുണ്ട്. അതിലൊന്ന് ഈ നൂറ്റാണ്ടിനാവശ്യമായ ശാസ്ത്രതത്വങ്ങള്‍ പല വിജ്ഞാനശാഖകള്‍ കോര്‍ത്തിണക്കി നെയ്തെടുത്തതായിരിക്കണം എന്നതാണ്. മഹാമാരികളോ ദുരന്തങ്ങളോ ഉച്ചനീച്ചത്വങ്ങളോ പട്ടിണിയോ അഭിമുഖീകരിക്കാനും ഒഴിവാക്കാനും അന്യോന്യം വിവര സംശ്ലേഷണം നടത്താത്ത ഇടുങ്ങിയ ശാസ്ത്ര ശാഖകള്‍ക്കു വേര്‍തിരിഞ്ഞു നിന്നുകൊണ്ടു സാധിക്കുന്നില്ല. ഇവിടെയാണ് വിഷയാന്തര വിജ്ഞാനശാഖകളുടെ പ്രസക്തി. ഓരോ പ്രതിസന്ധിയുടെയും വിവിധ മാനങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അത്തരം അടിത്തറയില്‍ നിന്നായിരിക്കണം. 

രണ്ടാമതായി, സമാന സമൂഹങ്ങളിലും ദേശങ്ങളിലും ഇത്തരം ചുവടുവയ്പ്പുകള്‍ എങ്ങിനെ നടക്കുന്നെന്ന് അറിയുകയാണ്. വിജ്ഞാനത്തിന് അതിര്‍വരമ്പുകള്‍ ബാധകമല്ലെങ്കിലും പരിഹാരങ്ങള്‍ക്കു തദ്ദേശീയ സ്വഭാവമുണ്ടെങ്കിലേ നിലനില്‍പുണ്ടാവുകയുള്ളു. സാര്‍വദേശീയവും പ്രാദേശികവുമായ മൂല്യങ്ങള്‍ അങ്ങനെയാണ് ഒരിടത്തൊരു സമൂഹത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ പ്രേരക മാവുന്നത്. ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാണിച്ചതു പോലെ മൂല്യങ്ങള്‍ സമന്വയിപ്പിക്കുമ്പോഴേ ശാസ്ത്രം പൂര്‍ണമാകുന്നുള്ളൂ. 

ഇത്തരത്തില്‍ സൃഷ്ടിപരമായ ഒരു പരിവര്‍ത്തനം വിദ്യാഭ്യാസത്തോടുള്ള സമീപനത്തില്‍ എങ്ങിനെ വരുത്താം? അത് യുവജനങ്ങളുടെ കയ്യിലാണ്. പാഠ്യപദ്ധതികളിലും തൊഴില്‍മേഖലകളിലും മാറ്റങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അവര്‍ അനിവാര്യമായ ഈ ജിജ്ഞാസയെ ഊര്‍ജസ്വലമാക്കേണ്ടിയിരിക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം അവിടെയാണ്.

ഉദാഹരണത്തിന്, ഇഷ്ടവിഷയങ്ങളുടെ അധ്യാപനത്തില്‍ മനുഷ്യ സമൂഹത്തിന്‍റെ സുസ്ഥിരത സംയോജിപ്പിക്കുന്ന പാഠ്യ പദ്ധതികള്‍ ഉള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുക. ഇനി അത് സാധ്യമല്ലെങ്കില്‍ ബിരുദത്തിനാവശ്യമായതില്‍ കുറച്ചെങ്കിലും ക്രെഡിറ്റുകള്‍ അത്തരം ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി നീക്കിവയ്ക്കാനുള്ള സംവിധാനം തേടുക. നയങ്ങളും അവ നടപ്പിലാക്കുന്ന സംവിധാനങ്ങളും പലപ്പോഴും മാറുന്നത് സമൂഹം, പ്രത്യേകിച്ചു യുവതലമുറ തീക്ഷ്ണമായി അതാവശ്യപ്പെടുമ്പോഴാണ്. നമ്മുടെ തൊഴില്‍-വിദ്യാഭ്യാസ മേഖലകളുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിനുതകുന്ന നവീകരണം ഈ ഊര്‍ജ്ജസ്രോതസ്സിനെ ആശ്രയിച്ചിരിക്കും.     

English Summary : What Is the Purpose of Education?