വിദേശത്ത് പഠിക്കുകയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഫ്രാൻസ്. സാംസ്കാരികമായും സാമ്പത്തികമായും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് മുൻപന്തിയിൽ നിൽക്കുന്നു.

വിദേശത്ത് പഠിക്കുകയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഫ്രാൻസ്. സാംസ്കാരികമായും സാമ്പത്തികമായും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് മുൻപന്തിയിൽ നിൽക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് പഠിക്കുകയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഫ്രാൻസ്. സാംസ്കാരികമായും സാമ്പത്തികമായും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് മുൻപന്തിയിൽ നിൽക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശത്ത് പഠിക്കുകയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഫ്രാൻസ്. സാംസ്കാരികമായും സാമ്പത്തികമായും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് മുൻപന്തിയിൽ നിൽക്കുന്നു.

 

ADVERTISEMENT

ഇന്ത്യയിൽ ഫ്രഞ്ച് എംബസിയുടെ സാംസ്കാരിക-വിദ്യാഭ്യാസ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത്. ഇതിന്റെ വിദ്യാഭ്യാസ വിഭാഗം ക്യാമ്പസ് ഫ്രാൻസ് എന്നറിയപ്പെടുന്നു. ഫ്രഞ്ച് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്യാമ്പസ് ഫ്രാൻസിലൂടെ, ഫ്രാൻസിൽ ഉപരിപഠനം ചെയ്യാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. വിദ്യാർഥികൾക്കായി സൗജന്യ കൗൺസിലിങ്ങുകൾ, സ്കൂൾ കോളേജ് എക്സിബിഷനുകൾ, വിദ്യാഭ്യാസ മേളകൾ, പൂർവ വിദ്യാർഥി സംഗമങ്ങൾ, വർക്‌ഷോപ്പുകൾ എന്നിവ ക്യാമ്പസ് ഫ്രാൻസ് സംഘടിപ്പിക്കാറുണ്ട്. ഗവൺമെന്റ് യൂണിവേഴ്സിറ്റികളിലേക്ക് ക്യാമ്പസ് ഫ്രാൻസിലൂടെ ഉപരിപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ഒരു ആപ്ലിക്കേഷനിൽ 3 ബാച്ചിലർ പ്രോഗ്രാമിലേക്കോ 7 മാസ്റ്റർ പ്രോഗ്രാമിലേക്കോ അപേക്ഷിക്കാവുന്നതാണ്. മറ്റു രാജ്യങ്ങളിലെ ഉപരിപഠന കോഴ്സുകളെ അപേക്ഷിച്ച് ആകെ ട്യൂഷൻ ഫീസിൽ മൂന്നിലൊന്ന് മാത്രം വിദ്യാർഥികൾ അടച്ചാൽ മതിയാകും. ഫ്രഞ്ച് ഭാഷ നിർബന്ധമല്ലാത്ത, ഇംഗ്ലീഷിൽ മാത്രം അധ്യയനം നടത്തുന്ന വിവിധ കോഴ്സുകൾ നൽകുന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റികളും ലഭ്യമാണ്. അത്തരത്തിൽ ഇംഗ്ലീഷിൽ അധ്യയനം നടത്തുന്ന 1600 ലധികം കോഴ്സുകൾ സ്വകാര്യ- സർക്കാർ യൂണിവേഴ്സിറ്റികളിലായി ഫ്രാൻസിൽ ഉണ്ട്. എന്നാൽ ഭാഷ വശമില്ലാത്ത വിദ്യാർഥികളും കോഴ്സ് പൂർത്തിയാവുന്നതോടെ ഫ്രഞ്ച് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാകുകയും ചെയ്യും. ലോകത്തെമ്പാടുമായി 20 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ഫ്രഞ്ച്.

 

ADVERTISEMENT

മറ്റൊരു പ്രധാന ആകർഷണം അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ലഭ്യമാണ് എന്നതാണ്. എന്നാൽ അതിനായി അപേക്ഷിക്കുന്നതിന് മുൻപായി വിദ്യാർഥികൾ തങ്ങൾക്ക് അഭികാമ്യമായ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ വർഷം മാത്രം ഇന്ത്യൻ വിദ്യാർഥികളുടെ സ്കോളർഷിപ്പിനായി പത്തുകോടി രൂപയാണ് ഫ്രഞ്ച് ഗവൺമെൻറ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യയുമായി ഫ്രഞ്ച്പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ 2018ൽ നടത്തിയ പരസ്പരധാരണ വിദ്യാഭ്യാസ ഉടമ്പടിപ്രകാരം, ഇന്ത്യൻ ഗവൺമെൻറ് അംഗീകരിച്ച എല്ലാ പ്രധാന കോഴ്സുകളും ഫ്രാൻസിലും ഫ്രാൻസ് ഗവൺമെൻറ് അംഗീകരിച്ച എല്ലാ കോഴ്സുകളും ഇന്ത്യയിലും ഒരുപോലെ അംഗീകൃതം ആണ്. ഇതുമൂലം വിദ്യാർഥികൾക്ക് അതാതു രാജ്യങ്ങളിലെ ബ്രിഡ്ജ് കോഴ്സുകൾ ചെയ്ത് അംഗീകാരം നേടേണ്ട ആവശ്യം വരുന്നില്ല.

 

ADVERTISEMENT

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ജനസമ്മതി കൊണ്ട് ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഫ്രാൻസ്. ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരിൽ മുൻപന്തിയിലുള്ള ഫ്രഞ്ച് കമ്പനികൾ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഉദ്യോഗാർഥികളെ വർഷംതോറും തിരഞ്ഞെടുക്കുന്നു എന്നുള്ളതും ഫ്രാൻസിലെ ഉപരിപഠനത്തിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകമാണ്. സാഹിത്യത്തിൽ ഏറ്റവുമധികം നോബൽ പുരസ്കാരം നേടിയിട്ടുള്ളത് ഫ്രഞ്ച് ഭാഷയിലാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളിലും ഫ്രാൻസിന് അതുല്യ ശോഭയാണുള്ളത്. അതിനൂതന സാങ്കേതിക വിദ്യയിൽ യൂറോപ്യൻ യൂണിയനിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യവും ഫ്രാൻസ് ആണ്. കൂടാതെ എൻജിനീയറിങ്, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം, കെമിസ്ട്രി, ഇക്കോണമിക്സ്, പബ്ലിക് ഹെൽത്ത്, മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ, ഫാഷൻ ഡിസൈനിങ് എന്നിവയ്ക്കും ഫ്രാൻസ് പേരുകേട്ട രാജ്യമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസിൽ വിവിധ മേഖലയിൽ പിഎച്ച് ഡി/ഗവേഷണം കോഴ്സുകളിലേക്കുള്ള പ്രവേശനവും ലളിതമാണ്. പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ഫ്രാൻസിൽ സിനിമ, നൃത്തം,സംഗീതം, നാടകം എന്നീ രംഗങ്ങളിൽ താല്പര്യമുള്ളവർക്കും മികച്ച അവസരങ്ങൾ ആണുള്ളത്.

 

ഇന്ത്യയിൽ നിലവിൽ 12 ക്യാമ്പസ് ഫ്രാൻസ് ഓഫീസുകളുണ്ട്. അതിലൊന്ന് കൊച്ചിയിൽ സ്ഥിതിചെയ്യുന്നു. ഫ്രാൻസിൽ ഉപരിപഠനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഫ്രഞ്ച് ഗവൺമെൻറ് ഏജൻസിയായ ക്യാമ്പസ് ഫ്രാൻസ് കൊച്ചി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ  www.inde.campusfrance.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


(ലേഖകൻ  ക്യാംപസ് ഫ്രാൻസ് കൊച്ചി മാനേജർ. ലേഖനത്തിലെ ആശയങ്ങൾ വ്യക്തിപരം)


English Summary: Higher education in France