റഷ്യയിൽ പഠിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തെ പഠനം കഴിഞ്ഞ് ഇന്ത്യയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് പാസായവർക്ക് മാത്രമേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുകയുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് റഷ്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം കൂടുന്നു. വിദേശ വിദ്യാർഥികൾക്കായി കൂടുതൽ സീറ്റുകൾ അനുവദിച്ചതാണ് കാരണം. ആറു പതിറ്റാണ്ടിലധികമായി എഴുപതോളം രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ റഷ്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നു. 1990 വരെ സോവിയറ്റ് സർക്കാർ നൽകിയിരുന്ന സ്കോളർഷിപ്പിലൂടെയായിരുന്നു വിദേശീയർക്ക് അവസരം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഫീസ് നൽകിയും വിദേശ വിദ്യാർഥികൾ പഠിക്കുന്നു. കൂടുതലും മെഡിക്കൽ വിദ്യാഭ്യാസത്തിനാണ് കേരളത്തിൽ നിന്നും വിദ്യാർഥികൾ റഷ്യയിൽ പോകുന്നത്. 

ഇപ്പോൾ ഇന്ത്യയിൽ നിന്നും ഏകദേശം പതിനായിരത്തോളം കുട്ടികൾ റഷ്യയിൽ മെഡിസിന് പഠിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് കേരളത്തിൽ നിന്ന് മാത്രം റഷ്യയിൽ ഓരോവർഷവും പഠിക്കാൻ എത്തുന്നത്. പല മെഡിക്കൽ യൂണിവേഴ്സിറ്റികളിലേക്കും ഫീസുകൾ വ്യത്യസ്തമാണ്. മോസ്കോ പോലുള്ള നഗരങ്ങളിൽ വിദ്യാഭ്യാസത്തിനും താമസത്തിനുമുള്ള ചിലവ് കൂടുതലാണ്. ഒരു വർഷം അയ്യായിരം ഡോളറാണ് ( ഒന്നരലക്ഷം രൂപ ) ശരാശരി ഫീസ്. ഇരുപത് ലക്ഷം രൂപയ്ക്ക് അംഗീകൃത മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം ലഭിക്കുന്നു എന്നതാണ് ആകർഷണം. പ്രത്യേകിച്ച് വിദേശികൾക്കായി ഇംഗ്ലീഷ് മീഡിയത്തിലാണ് പഠനം. 

ADVERTISEMENT

റഷ്യയിൽ പഠിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തെ പഠനം കഴിഞ്ഞ് ഇന്ത്യയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് പാസായവർക്ക് മാത്രമേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുകയുള്ളൂ. നീറ്റ് പരീക്ഷ പാസായവർക്ക് മാത്രമേ റഷ്യയിൽ മെഡിക്കൽ കോളേജുകളിലും പ്രവേശനത്തിന് ശ്രമിക്കുവാൻ പാടുള്ളൂ. ഇവർക്ക് മാത്രമേ ഇന്ത്യയിൽ സ്ക്രീനിങ്  ടെസ്റ്റ് എഴുതുവാൻ അർഹതയുള്ളൂ. റഷ്യയിൽ പഠിക്കുന്നവർ ഉറപ്പായും അവിടുത്തെ യൂണിവേഴ്സിറ്റികളുമായി നേരിട്ട് കരാർ ഒപ്പിടണം. 

ADVERTISEMENT

അഡ്മിഷൻ നേടാനും യാത്രയ്ക്കും അംഗീകൃത ഏജൻസികളുടെ സഹായം തേടാമെങ്കിലും, ട്യൂഷൻ ഫീസ് യൂണിവേഴ്സിറ്റികളിൽ നേരിട്ട് അടയ്ക്കുന്നതാണ് ഉചിതം. അതുപോലെ വിദ്യാർഥികളുടെ പഠന കാര്യങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ടറിയാനുള്ള സൗകര്യമുള്ള കോളേജുകൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.  ഇന്ത്യയിലെ റഷ്യൻ എംബസിയുടെ സാംസ്കാരിക വിഭാഗം, മോസ്കോയിലെ ഇന്ത്യൻ എംബസി, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ നൽകുന്ന മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നത് നല്ലതാണ്.  റഷ്യയിലെ വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതൽ അറിയുവാൻ ruscultvm@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.

Ratheesh C. Nair- Honorary Consul of the Russian Federation 

English Summary: Scope Of Higher Education In Russia