പത്താംക്ലാസ് പോലും പാസായിട്ടില്ലാത്ത ആ അമ്മ കലക്ടറാക്കാൻ മകളെ എവിടെ വിട്ടാണ് പഠിപ്പിക്കേണ്ടതെന്ന് ഐഎഎസ് ഉദ്യോഗസ്ഥയോടു തന്നെ ചോദിക്കുന്ന ഒരു രംഗമുണ്ട് 2017 ൽ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഐഎഎസ് ഓഫിസറുടെ അധികാരവും ജനസമ്മിതിയും നേരിൽ കണ്ടറിഞ്ഞപ്പോഴാണ് വീട്ടുജോലിക്കാരിയായ സുജാതയ്ക്ക് മകളെ കലക്ടറാക്കണമെന്ന മോഹമുദിച്ചത്. പത്താംക്ലാസ് പോലും പാസായിട്ടില്ലാത്ത ആ അമ്മ കലക്ടറാക്കാൻ മകളെ എവിടെ വിട്ടാണ് പഠിപ്പിക്കേണ്ടതെന്ന് ഐഎഎസ് ഉദ്യോഗസ്ഥയോടു തന്നെ ചോദിക്കുന്ന ഒരു രംഗമുണ്ട് 2017 ൽ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ. വളരെ ഹൃദയ സ്പർശിയായ ആ രംഗം ഓർമപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. പല അച്ഛനമ്മമ‌ാർക്കും മക്കൾ ഉയർന്ന കരിയറിലെത്തണമെന്ന മോഹമുണ്ട്. പക്ഷേ അതിലേക്കെത്തിച്ചേരേണ്ട കൃത്യമായ വഴിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവില്ല. ഇത്തരം സന്ദർഭങ്ങളെ മുന്നിൽക്കണ്ടാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും ഫോർച്യൂൺ ഐഎഎസ് അക്കാദമിയും ചേർന്ന് കരിയർ ഗൈഡൻസിനായി സൗജന്യ വെബിനാർ ഒരുക്കുന്നത്. കെഎഎസ് എന്ന സ്വപ്ന കരിയറിലെത്താനുള്ള മാർഗങ്ങളെക്കുറിച്ചും കെഎഎസ് പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണം എന്നതിനെക്കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾ ഒരു കെഎഎസ് ഓഫിസറോടു നേരിട്ടു ചോദിക്കാനുള്ള അവസരമാണ് വെബിനാർ ഒരുക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കും നിലവിലെ ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ സംശയനിവാരണം നടത്താം.

കെഎഎസ് ഓഫിസർ ട്രെയിനി ജയൻ ടി.

ADVERTISEMENT

കെഎഎസ് നേടിയെടുക്കണം എന്നാഗ്രഹിക്കുന്ന, എന്നാൽ അതിന് എങ്ങനെ തയാറെടുക്കണം എന്ന് വ്യക്തമായ ധാരണയില്ലാത്ത ആളുകൾക്കും സഹായകരമാകുന്ന രീതിയിലാണ് വെബിനാർ ഒരുക്കിരിക്കുന്നത്. കെഎഎസ് മോഹിക്കുന്ന ഏതൊരാളും കൊതിക്കുന്ന സ്വപ്നതുല്യ നേട്ടം കൈവരിച്ച കെഎഎസ് ഓഫിസർ ട്രെയിനി ജയൻ ടി.യാണ് വെബിനാർ നയിക്കുക. തന്റെ വിജയത്തിനു പിന്നിലെ കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും വഴികൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവയ്ക്കും. കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ, ഇങ്ങനെ ഉദ്യോഗാർഥികളുടെ എല്ലാവിധ സംശയങ്ങൾക്കും ഈ വെബിനാറിലൂടെ ഉത്തരം ലഭിക്കും. പരീക്ഷാ ഘടന വ്യക്തമായി മനസ്സിലാക്കി, സമയബന്ധിതമായി പഠനം ക്രമീകരിക്കുവാൻ ഈ വെബിനാർ നിങ്ങളെ സഹായിക്കും.

ADVERTISEMENT

2022  ഫെബ്രുവരി 24 വ്യാഴാഴ്ച വൈകിട്ട് 7 ന് നടക്കുന്ന വെബിനാറിൽ പങ്കെടുക്കുവാൻ ഇപ്പോൾത്തന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴി നടത്തുന്ന വെബിനാറിനു റജിസ്റ്റർ ചെയ്യാൻ https://bit.ly/3LImvWd എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജ് ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.

ADVERTISEMENT

Content Summary : Manorama Horizon Free Webinar On Kerala Administrative Service Exam Preparation