പറന്നു നടന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോണുകളുടെ ക്യാമറക്കണ്ണിൽപ്പെടാതിരിക്കാൻ തലയിൽ തോർത്തിട്ട് ഓടുന്ന മലയാളികളുടെ വിഡിയോ ലോക്ഡൗൺ കാലത്ത് ഏറെ ചിരി പടത്തിയ ദൃശ്യങ്ങളിലൊന്നായിരുന്നു. ഏതു കാട്ടിൽപ്പോയൊളിച്ചാലും നിയമ ലംഘകരെ പുഷ്പം പോലെ പൊലീസിനു മുൻപിലെത്തിക്കുന്നതിൽ ഡ്രോണുകൾ വഹിച്ച പങ്ക് ചെറുതല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറന്നു നടന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോണുകളുടെ ക്യാമറക്കണ്ണിൽപ്പെടാതിരിക്കാൻ തലയിൽ തോർത്തിട്ട് ഓടുന്ന മലയാളികളുടെ വിഡിയോ ലോക്ഡൗൺ കാലത്ത് ഏറെ ചിരി പടത്തിയ ദൃശ്യങ്ങളിലൊന്നായിരുന്നു. ഏതു കാട്ടിൽപ്പോയൊളിച്ചാലും നിയമ ലംഘകരെ പുഷ്പം പോലെ പൊലീസിനു മുൻപിലെത്തിക്കുന്നതിൽ ഡ്രോണുകൾ വഹിച്ച പങ്ക് ചെറുതല്ല. ഫോണിലെ ടച്ച് സ്ക്രീൻ മുതൽ എസ്കലേറ്ററും ഓട്ടമാറ്റിക് വാതിലുകളും വരെയുള്ള മെക്കട്രോണിക്സ് ഡിവൈസുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പല ഘട്ടത്തിലും ഇവ ജീവിതത്തെ കുറച്ചു കൂടി എളുപ്പമുള്ളതാക്കാൻ സഹായിക്കുന്നുമുണ്ട്. മനുഷ്യരാശി അഭിമുഖീകരിക്കുന്ന പല സങ്കീർണ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ സാങ്കേതിക വിദ്യ പരിഹാരമാകാറുണ്ട്. എൻജിനീയറിങ് സംവിധാനങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും പഠനത്തിനും രൂപകൽപനയ്ക്കും പ്രകൃതിയും ജീവജാലങ്ങളും എങ്ങനെ മാതൃകയാകുന്നു എന്നു മനസ്സിലാക്കാൻ സൗജന്യ വെബിനാറിലൂടെ ഒരു അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

ADVERTISEMENT

ജീവിതത്തെ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി എല്ലാ മനുഷ്യ ഇടപെടലുകളുടെയും ബയോളജിക്കൽ വശങ്ങളിലേക്ക് റോബോട്ടിക്‌സ് മേഖലയുടെ സ്വാധീനം പ്രകടമാകുന്ന പുതിയ കാലത്ത് ബയോമെക്കട്രോണിക്‌സ്, ബയോണിക്സ്, ബയോമിമെറ്റിക്സ് തുടങ്ങിയവയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൂടുതൽ അറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മനോരമ ഹൊറൈസണും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സൗജന്യ വെബിനാർ നടത്തുന്നത്.

ADVERTISEMENT

വെബിനാറിനോടനുബന്ധിച്ച് നടക്കുന്ന ക്വിസ്സിലും വിദ്യാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇ-സർട്ടിഫിക്കറ്റും ലഭിക്കും. അമൃത വിശ്വവിദ്യാപീഠം പൂർവവിദ്യാർഥിയും കാപ്‌ജെമിനി എൻജിനീയറുമായ ആദിത്യ സുരേഷ് ആണ് വെബിനാർ നയിക്കുന്നത്. ഏപ്രിൽ 29, വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3uphjzX എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

ADVERTISEMENT

Content Summary : Manorama Horizon Free Webinar On The Advent of Biomechatronics, Bionics and Biomimetics