നട്ടപ്പാതിരാ നേരത്ത് മൊബൈലിലൊരു നീലവെളിച്ചം. ഉറക്കച്ചടവിൽ കണ്ണു തുറന്നു നോക്കിയപ്പോൾ മൊബൈൽ സ്ക്രീനിൽ തെളിയുന്നത് ഏറെ ആരാധിക്കുന്ന പ്രിയതാരത്തിന്റെ ഫ്രണ്ട്സ് റിക്വസ്റ്റ്. പിന്നൊന്നും നോക്കിയില്ല കണ്ണുമടച്ചങ്ങ് അക്സപ്റ്റ് ചെയ്തു. ആദ്യത്തെ ആവേശം ചാറ്റിങ് ആയി. പിന്നെയത് ചീറ്റിങ്ങിൽ എത്തിയപ്പോഴാണ് തലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നട്ടപ്പാതിരാ നേരത്ത് മൊബൈലിലൊരു നീലവെളിച്ചം. ഉറക്കച്ചടവിൽ കണ്ണു തുറന്നു നോക്കിയപ്പോൾ മൊബൈൽ സ്ക്രീനിൽ തെളിയുന്നത് ഏറെ ആരാധിക്കുന്ന പ്രിയതാരത്തിന്റെ ഫ്രണ്ട്സ് റിക്വസ്റ്റ്. പിന്നൊന്നും നോക്കിയില്ല കണ്ണുമടച്ചങ്ങ് അക്സപ്റ്റ് ചെയ്തു. ആദ്യത്തെ ആവേശം ചാറ്റിങ് ആയി. പിന്നെയത് ചീറ്റിങ്ങിൽ എത്തിയപ്പോഴാണ് തലയിൽ വെളിച്ചം വീണത്. താൻ ചാറ്റ് ചെയ്തതും തന്നെ ചീറ്റ് ചെയ്തതുമൊന്നും ആ പാവം സെലിബ്രിറ്റി അറിഞ്ഞിട്ടു പോലുമില്ല. അതെല്ലാം ചെയ്തത് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്ത ഏതോ സൈബർ ക്രിമിനലാണ്.

ADVERTISEMENT

കരുതിയിരുന്നില്ലെങ്കിൽ ജീവിതത്തിൽ ഏതു സമയത്തും ധനനഷ്ടം, മാനഹാനി തുടങ്ങി പല അനർഥങ്ങളും സൈബർ ലോകം കാത്തുവച്ചിട്ടുണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ എടുത്തുചാടി പണം നൽകാതെ, അതു നമ്മുടെ സുഹൃത്ത് തന്നെയാണോയെന്ന് ഉറപ്പിച്ച ശേഷം മാത്രം സഹായിക്കാൻ മുതിരാം. സെലിബ്രിറ്റികളും സാധാരണക്കാരും സൈബർ ക്രിമിനലുകളുടെ പല തരത്തിലുള്ള ലീലാ വിലാസങ്ങൾക്ക് പലപ്പോഴും ഇരയാകാറുണ്ട്. സൈബർ ആക്രമങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു പോംവഴി ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നതുമാത്രമാണ്. സൈബർ സെക്യൂരിറ്റി എന്താണെന്നും അതിന്റെ പ്രാധാന്യവും വെല്ലുവിളികളും എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ സൗജന്യ വെബിനാറിലൂടെ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. എഡിജിപി മനോജ് എബ്രഹാം ഐപിഎസ് ആണ് വെബിനാർ നയിക്കുന്നത്.

ADVERTISEMENT

സൈബർ സുരക്ഷയിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്രോ​ഗ്രാം ഒരുക്കിയിരിക്കുന്നത്. എന്താണ് സൈബർ സെക്യൂരിറ്റി, അതിന്റെ പ്രാധാന്യം, ഒരു സൈബർ തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം, എങ്ങനെ ഹാക്കിങ്ങിൽനിന്നു രക്ഷനേടാം തുടങ്ങിയ കാര്യങ്ങൾ ഈ വെബിനാറിലൂടെ വിശദീകരിക്കും. എല്ലാതരത്തിലുമുള്ള പഠിതാക്കളെയും പിന്തുണയ്ക്കുന്ന രീതിയിലാണ് ക്ലാസ് രൂപകൽപന ചെയ്തിരിക്കുന്നത്. 

ADVERTISEMENT

മേയ് 12, വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി റജിസ്റ്റർ ചെയ്യൂ. റജിസ്റ്റർ ചെയ്യുവാൻ https://bit.ly/3y4BLse  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 9567860911  എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസിലെ ലിങ്ക് ഉപയോഗിച്ചും റജിസ്റ്റർ ചെയ്യാം.

Content Summary : Manorama Horizon Free Webinar On Cyber Security Awareness for Students