സ്വന്തം കഴിവും ക്രിയാത്മക ശേഷിയുമുപയോഗിച്ച് ഇഷ്ടമുള്ള ജോലി നേടിയെടുക്കുന്നതെങ്ങനെയാണെന്ന് മലയാളികളെ കാണിച്ചു തന്നൊരു ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ മഞ്ജു വാരിയർ ചിത്രം ജോ ആൻദ് ബോയ്.

സ്വന്തം കഴിവും ക്രിയാത്മക ശേഷിയുമുപയോഗിച്ച് ഇഷ്ടമുള്ള ജോലി നേടിയെടുക്കുന്നതെങ്ങനെയാണെന്ന് മലയാളികളെ കാണിച്ചു തന്നൊരു ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ മഞ്ജു വാരിയർ ചിത്രം ജോ ആൻദ് ബോയ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം കഴിവും ക്രിയാത്മക ശേഷിയുമുപയോഗിച്ച് ഇഷ്ടമുള്ള ജോലി നേടിയെടുക്കുന്നതെങ്ങനെയാണെന്ന് മലയാളികളെ കാണിച്ചു തന്നൊരു ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ മഞ്ജു വാരിയർ ചിത്രം ജോ ആൻദ് ബോയ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്തിയും സംതൃപ്തിയും ഒരുപോലെ ലഭിക്കുന്ന ജോലിയാണോ നിങ്ങളുടെ സ്വപ്നം? അങ്ങനെയൊരു ജോലി ലഭിക്കാൻ എവിടെ പഠിക്കണം, എന്തു പഠിക്കണം എന്നൊക്കെയുള്ള സംശയങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കംപ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ തയാറെടുക്കുമ്പോൾ. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വികാസത്തോടെ കംപ്യൂട്ടര്‍ അനിമേഷന്‍ രംഗം വമ്പന്‍ കുതിപ്പു നടത്തിക്കഴിഞ്ഞു. ഭാവനാശേഷി, നിരീക്ഷണപാടവം, നർമബോധം എന്നിവയുള്ളവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാനാകും. കൈ കൊണ്ടു വരച്ചെടുക്കുന്ന രൂപങ്ങള്‍ക്ക് ചലനശേഷി നല്‍കുന്ന ഈ മായാ വിദ്യയെക്കുറിച്ച് കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും അവസരം ഒരുക്കുകയാണ് മനോരമ ഹൊറൈസൺ. 

 

ADVERTISEMENT

സ്വന്തം കഴിവും ക്രിയാത്മക ശേഷിയുമുപയോഗിച്ച് ഇഷ്ടമുള്ള ജോലി നേടിയെടുക്കുന്നതെങ്ങനെയാണെന്ന് മലയാളികളെ കാണിച്ചു തന്ന സിനിമയാണ് 2015 ൽ പുറത്തിറങ്ങിയ മഞ്ജു വാരിയർ ചിത്രം ജോ ആൻഡ് ദ് ബോയ്. കുട്ടിക്കാലം മുതൽ അനിമേഷന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ പെൺകുട്ടി മുതിർന്നപ്പോൾ തന്റെ അയൽക്കാരനായ കുസൃതിക്കുട്ടിയുടെ സ്വഭാവസവിശേഷതകൾ മാതൃകയാക്കി ഒരു അനിമേഷൻ കഥാപാത്രത്തെ സൃഷ്ടിക്കുന്നതാണ് ഇതിവൃത്തം. തുടക്കത്തിൽ പലകുറി പരാജയപ്പെടുന്നുണ്ടെങ്കിലും ഒരു ഘട്ടത്തിൽ ജോയും ജോയുടെ അനിമേഷനും അതിനു നിമിത്തമായ ആൺകുട്ടിയും പ്രശസ്തിയുടെ നിറുകയിലെത്തുന്നുണ്ട്. 

 

ADVERTISEMENT

ജോയെപ്പോലെ സ്വന്തം ക്രിയാത്മക ശേഷിയിൽ വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്കും ഉയരങ്ങൾ കീഴടക്കാം. അതിനുളള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ വെബിനാറിലൂടെ. ത്രീ ഡി അനിമേഷനെക്കുറിച്ചും വിവിധ പ്ലാറ്റ്‌ഫോമുകളിലെ വിഷ്വൽ ഇഫക്റ്റുകളെക്കുറിച്ചും വ്യക്തമായ ധാരണ സൃഷ്ടിക്കാൻ ഈ വെബിനാർ സഹായിക്കും.

 

ADVERTISEMENT

ക്രിയാത്മക മനോഭാവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത്  കരിയറിൽ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിനെ ക്കുറിച്ചും  വെബിനാറിൽ ചർച്ച ചെയ്യും. ടൂണ്‍സ് അക്കാദമിയുടെ അക്കാഡമിക് വൈസ് പ്രസിഡന്റും ഇന്ത്യാസ്‌കിൽസ് 2022 ലെ നാഷനൽ ജൂറി അംഗവുമായ വിനോദ് എ.എസ്. ആണ് വെബിനാർ നയിക്കുന്നത്. ഓഗസ്റ്റ് 25 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ  ഇന്നുതന്നെ റജിസ്റ്റർ ചെയ്യാം. സൗജന്യ റജിസ്ട്രേഷനായി https://bit.ly/3C8FKGn  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്ക് ഉപയോഗിച്ചും വെബിനാറിൽ പങ്കെടുക്കാൻ റജിസ്ട്രർ ചെയ്യാം.

 

Content Summary : Manorama Horizon Webinar On How Creative Learning can give you a Career?