‘‘അവനൊരുപാട് കഴിവുകളുണ്ട്. എന്നിട്ടും അർഹിക്കുന്ന അംഗീകാരമോ ജോലിയോ ഇതുവരെ കിട്ടിയിട്ടില്ല’’ – പരിചയക്കാരെക്കുറിച്ചോ അടുത്ത ബന്ധുക്കളെക്കുറിച്ചോ പലരും ഇങ്ങനെ പറയുന്നത് നമ്മൾ പലകുറി കേട്ടിട്ടുണ്ട്. നല്ല കരിയർ കെട്ടിപ്പടുക്കാൻ കഴിവു മാത്രം പോരാ ഭാഷാ നിപുണത കൂടി വേണം. നമ്മുടെ കഴിവുകൾ മറ്റൊരാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘അവനൊരുപാട് കഴിവുകളുണ്ട്. എന്നിട്ടും അർഹിക്കുന്ന അംഗീകാരമോ ജോലിയോ ഇതുവരെ കിട്ടിയിട്ടില്ല’’ – പരിചയക്കാരെക്കുറിച്ചോ അടുത്ത ബന്ധുക്കളെക്കുറിച്ചോ പലരും ഇങ്ങനെ പറയുന്നത് നമ്മൾ പലകുറി കേട്ടിട്ടുണ്ട്. നല്ല കരിയർ കെട്ടിപ്പടുക്കാൻ കഴിവു മാത്രം പോരാ ഭാഷാ നിപുണത കൂടി വേണം. നമ്മുടെ കഴിവുകൾ മറ്റൊരാളെ ബോധ്യപ്പെടുത്തുന്നതിൽ ആശയവിനിമയം വഹിക്കുന്ന പങ്ക് ചെറുതല്ല. മാതൃഭാഷ കൂടാതെ ഒന്നിലധികം ഭാഷകൾ സ്വായത്തമാക്കുന്നത് ജീവിതത്തിലും കരിയറിലും ഗുണം ചെയ്യുമെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരു ഭാഷ കൂടി പഠിക്കാനുള്ള അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

ADVERTISEMENT

ഒന്നിലധികം ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ മിടുക്കുള്ള പ്രഫഷനലുകൾക്ക് ഡിമാൻഡ് ഏറെയുള്ള കാലമാണ്. നന്നായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നവർക്ക് നല്ല കരിയർ സാധ്യതകളും തുറന്നു കിട്ടും. ലോകത്തെ പ്രധാന നയതന്ത്ര ഭാഷകളിലൊന്നാണ് ഫ്രഞ്ച്. അതിനാൽ എല്ലാ മേഖലകളിലെയും പ്രഫഷനലുകൾക്ക് ഫ്രഞ്ചു ഭാഷയിൽ ഉള്ള പ്രാവീണ്യം അധിക മികവാണ്. ഫ്രഞ്ച് ഭാഷാ പഠനം മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചുകൊണ്ട് മനോരമ ഹൊറൈസൺ ലൈവ് ക്ലാസുകൾ ഒരുക്കുകയാണ്. 

ADVERTISEMENT

ട്രിവാൻഡ്രം അലയൻസ് ഫ്രോൻസെയിസിന്റെ സഹകരണത്തോടെയാണ് ക്ലാസുകൾ. പുതിയ ഭാഷകൾ പഠിച്ചെടുക്കാനുള്ള പുതിയ തലമുറയുടെ താൽപര്യം മുന്നിൽ കണ്ടുകൊണ്ട് വളരെ വ്യക്തമായും പൂർണമായും ഫ്രഞ്ചു ഭാഷാ പഠനത്തിന്റെ എല്ലാ തലങ്ങളും വിശദമായി മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ കോഴ്‌സ് തയാറാക്കിയിരിക്കുന്നത്. ഈ ത്രിദിന ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് ഒരു വ്യക്തിയെ അഭിവാദ്യം ചെയ്യുക, നിങ്ങളെയും മറ്റുള്ളവരെയും പരിചയപ്പെടുത്തുക, കുടുംബത്തെക്കുറിച്ച് സംസാരിക്കുക, ഹോബികളെക്കുറിച്ച് സംസാരിക്കുക തുടങ്ങിയവ സാധിക്കും. 

ADVERTISEMENT

വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് സഹായകരമാണ്. ഓഗസ്റ്റ് 27, 28, 29  തീയതികളിൽ വൈകിട്ട് 6.30 മുതൽ 8 വരെ ഒാൺലൈനായാണ് ക്ലാസ്. സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റ് ലഭിക്കും. അലയൻസ് ഫ്രോൻസെയിസിലെ വിദഗ്ധ ഫാക്കൽറ്റി ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ https://www.manoramahorizon.com/tution/french-language/ അല്ലെങ്കിൽ വിളിക്കൂ 904899111.

Content Summary : Manorama Horizon Online Class French for Beginners - Batch 2