യൂണിയൻ ബാങ്കിൽ ആംഡ് ഗാർഡ് ആകാം. സബോർഡിനേറ്റ് സ്റ്റാഫ് കേഡറിലായി 100 ഒഴിവുകളാണുള്ളത്. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.  ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 18.

സംസ്ഥാനത്തു എറണാകുളം (3), ഇടുക്കി (3), കോഴിക്കോട് (1), തിരുവനന്തപുരം (1) എന്നിവിടങ്ങളിലാണ് ഒഴിവ്. 

ശമ്പളം: 9,560– 18,545 രൂപ 

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യയോഗ്യത. പ്ലസ്ടു/ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 

പ്രായം: 18 നും 25 നും മധ്യേ. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് സേവനകാലയളവിന്റെ അടിസ്ഥാനത്തിൽ 45 വയസ് വരെ ഇളവ് ലഭിക്കും. 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത , പ്രായം എന്നിവ കണക്കാക്കും.  

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. ജനറൽ നോളജ്, ജനറൽ ഇംഗ്ലിഷ്, റീസണിങ്, സെക്യൂരിറ്റി ആൻഡ് മിലിട്ടറി നോളജ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയ്ക്ക് സംസ്ഥാനത്തു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. പുഷ് അപ്പ്, സിറ്റ് അപ്പ്, 5 മീറ്റർ ഷട്ടിൽ റൺ എന്നിവയാണു കായികക്ഷമതാ പരീക്ഷയ്ക്കുണ്ടാകുക. 

അപേക്ഷാഫീസ്: 100 രൂപ.  ഓൺലൈൻ വഴി ഫീസ് അടയ്‌ക്കണം. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. വിശദവിവരങ്ങൾ വിജ്‌ഞാപനത്തിലുണ്ട്.

അപേക്ഷിക്കേണ്ട വിധം: www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. 

ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചു മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക.  വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് കാണുക.