ഇന്ത്യൻ ഓയിൽ കോർപറേഷൻ വിവിധ റിഫൈനറികളിൽ ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു.  466 ഒഴിവുകളാണുള്ളത്. ഗുവാഹത്തി, ബറൗനി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപത്ത്, ദിഗ്ബോയ്, ബൻഗായ്ഗാവ്, പാരദ്വീപ് റിഫൈനറികളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി: മാർച്ച് 8.  

തസ്തികയും യോഗ്യതയും ചുവടെ. 

ട്രേഡ് അപ്രന്റിസ്/അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്): മൂന്നു വർഷത്തെ സയൻസ് ബിരുദം. (ഫിസിക്സ്/ മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി)

ട്രേഡ് അപ്രന്റിസ് (ഫിറ്റർ): മെട്രിക്കും രണ്ടു വർഷത്തെ ഐടിഐ (ഫിറ്റർ) കോഴ്സും. 

ട്രേഡ് അപ്രന്റിസ് (ബോയിലർ): മൂന്നു വർഷത്തെ സയൻസ് ബിരുദം. (ഫിസിക്സ്/ മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി)

ടെക്നീഷ്യൻ അപ്രന്റിസ് (കെമിക്കൽ): കെമിക്കൽ/ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ  എൻജിനീയറിങ്ങിൽ  ത്രിവത്സര ഡിപ്ലോമ.

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ.

ടെക്നീഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ  ത്രിവത്സര ഡിപ്ലോമ 

ടെക്നീഷ്യൻ അപ്രന്റിസ് (ഇൻസ്ട്രമെന്റേഷൻ): ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്): മൂന്നു വർഷത്തെ ബിഎ/ബിഎസ്‌സി/ ബികോം ബിരുദം. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): മൂന്നു വർഷത്തെ ബികോം ബിരുദം. 

പ്രായം: 18–24 വയസ്. 2019 ഫെബ്രുവരി 28 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക്  അഞ്ചു വർഷവും ഒബിസിക്കാർക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ, ഇന്റർവ്യൂ  മുഖേന. 

അപേക്ഷിക്കേണ്ട വിധം :  www.iocl.com എന്ന  വെബ്സൈറ്റ് വഴി  ഓൺലൈനായി അപേക്ഷിക്കാം. പാസ്പോർട്ട് സൈസ്  ഫോട്ടോയും ഒപ്പും നിശ്ചിത വലിപ്പത്തിൽ സ്കാൻ ചെയ്ത് അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.  ഓൺലൈൻ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സഹിതം നിർദ്ദിഷ്ട വിലാസത്തിൽ സാധാരണ തപാലിൽ മാർച്ച് 22നു മുൻപായി ലഭിക്കത്തക്ക വിധം അയയ്ക്കുക. 

കൂടുതൽ വിവരങ്ങൾക്ക് :  www.iocl.com