ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് എൻജിനീയർ അപ്രന്റിസ് ഒഴിവുകളിലേക്ക് വോക്ക് ഇൻ സിലക്ഷൻ നടത്തുന്നു. 115 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം.

ഇസിഇ (ഒഴിവ്-57), സിഎസ്ഇ (ഒഴിവ്-16), ഇഇഇ (ഒഴിവ്-22), മെക്കാനിക്കൽ (ഒഴിവ്-15), സിവിൽ (ഒഴിവ്-5) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം, പട്ടികവിഭാഗക്കാർക്ക് സെക്കൻഡ് ക്ലാസ് മതി. അപേക്ഷകർ 2016/2017/2018 വർഷങ്ങളിൽ എൻജിനീയറിങ് ബിരുദം പൂർത്തീകരിച്ചിരിക്കണം. മുന്‍പ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയിട്ടുള്ളവരും ഇപ്പോൾ പരിശീലനം നേടിക്കൊണ്ടിരിക്കുന്നവരും അപേക്ഷിക്കാൻ അർഹരല്ല.

പ്രായം: 2019 ഫെബ്രുവരി 10ന് 28 വയസ്. ഒബിസിക്കാർക്ക് മൂന്നും, എസ്‌സി/എസ്‍ടി വിഭാഗക്കാർക്ക് അഞ്ചും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

സ്‌റ്റൈപ്പൻഡ്: 10000 രൂപ.

ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ് പകർപ്പും സഹിതം മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ ഹൈദരാബാദിൽ സിലക്ഷനു വേണ്ടി ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.ecil.co.in