പൊതുമേഖലാ സ്‌ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിവിധ തസ്‌തികയിലെ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉടൻ വിജ്ഞാപനമാകും. നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്-ഈസ്റ്റ് സോണുകളിലായി 4103 ഒഴിവുകളാണുള്ളത്. കേരളമുൾപ്പെടുന്ന സൗത്ത് സോണിൽ 540 ഒഴിവുകളുണ്ട്. ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്‌ട്രിക്കൽ മെക്കാനിക്കൽ), സ്റ്റെനോ ഗ്രേഡ് II, അസിസ്‌റ്റന്റ് ഗ്രേഡ് II(ഹിന്ദി), ടൈപ്പിസ്‌റ്റ് (ഹിന്ദി), അസിസ്‌റ്റന്റ് ഗ്രേഡ്  III (ജനറൽ/അക്കൗണ്ട്‌സ്/ടെക്‌നിക്കൽ/ഡിപ്പോ), എന്നീ തസ്‌തികകളിലാണ് അവസരം. ഫെബ്രുവരി 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 25.

പരസ്യ നമ്പർ: 01/2019- FCI Category III

യോഗ്യത ചുവടെ.  

ജൂനിയർ എൻജിനീയർ(സിവിൽ എൻജിനീയറിങ്): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, ഒരു വർഷം പ്രവൃത്തിപരിചയം. 

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ മെക്കാനിക്കൽ): ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, ഡിപ്ലോമക്കാർക്ക് മാത്രം ഒരു വർഷം പ്രവൃത്തിപരിചയം. 

സ്റ്റെനോ ഗ്രേഡ് II: ബിരുദം, DOEACC യിൽ O’ ലെവൽ യോഗ്യത, ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കു വേഗം, ഷോട്ട്ഹാൻഡിൽ മിനിറ്റിൽ 80 വാക്കു വേഗം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം, ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്കു വേഗം, ഷോട്ട്ഹാൻഡിൽ മിനിറ്റിൽ 80 വാക്കു വേഗം.

എജി-II(ഹിന്ദി): ഹിന്ദി മുഖ്യ വിഷയമായി പഠിച്ചു ബിരുദം, ഇംഗ്ലിഷ് പ്രാവീണ്യം. ഇംഗ്ലിഷിൽ നിന്നു ഹിന്ദിയിലേക്കു (തിരിച്ചും) ഒരു വർഷം ട്രാൻസ്‌ലേഷൻ പ്രവൃത്തിപരിചയം. ഹിന്ദിയിൽ പിജി ബിരുദം അഭികാമ്യം.

ടൈപ്പിസ്‌റ്റ്(ഹിന്ദി): ബിരുദം/തത്തുല്യം. ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കു വേഗം. ഇംഗ്ലിഷ്, ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടർ പരിജ്‌ഞാനം എന്നിവ ഉള്ളവർക്ക് മുൻഗണന.

എജി- III (ജനറൽ): ബിരുദം, കംപ്യൂട്ടർ പരിജ്‌ഞാനം.

എജി- III (അക്കൗണ്ട്‌സ്): കൊമേഴ്‌സ് ബിരുദം, കംപ്യൂട്ടർ പരിജ്‌ഞാനം.

എജി- III (ടെക്‌നിക്കൽ): ബിഎസ്‌സി അഗ്രികൾചർ 

അല്ലെങ്കിൽ ബോട്ടണി/സുവോളജി/ബയോടെക്‌നോളജി/ബയോകെമിസ്‌ട്രി/മൈക്രോബയോളജി/ഫുഡ് സയൻസിൽ ബിഎസ്‌സി അല്ലെങ്കിൽ ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/അഗ്രികൾചറൽ എൻജിനീയറിങ്/ബയോടെക്‌നോളജിയിൽ ബിടെക്/ബിഇ, കംപ്യൂട്ടർ പരിജ്‌ഞാനം.

എജി- III (ഡിപ്പോ): ബിരുദം, കംപ്യൂട്ടർ പരിജ്‌ഞാനം.

അപേക്ഷകർ ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. എല്ലാ തസ്‌തികകളിലേക്കും 2019 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റർഹരായവർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും. 

അപേക്ഷാഫീസ്: 500 രൂപ. സ്‌ത്രീകൾ, പട്ടികവിഭാഗം, വിമുക്‌തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. 

ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഐഎംപിഎസ്/ക്യാഷ് കാർഡ്/മൊബൈൽ വാലറ്റ്/യുപിഐ എന്നിവ മുഖേന ഒാൺലൈനായി ഫീസടയ്‌ക്കണം. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഒാൺലൈൻ ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.

പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ഒന്നാംഘട്ട ഒാൺലൈൻ ടെസ്റ്റും കൊച്ചിയിൽ മാത്രമായി രണ്ടാംഘട്ട ഒാൺലൈൻ ടെസ്റ്റും നടത്തും. 

അപേക്ഷിക്കേണ്ട വിധം: www.fci.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഇടത് കൈവിരലടയാളം, സ്വന്തം കൈപ്പടയിൽ എഴുതിയ സത്യവാങ്മൂലം എന്നിവ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സ്‌കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം. ഒൗദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിച്ചാൽ മതി.