ഡൽഹിയിലെ നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ മാനേജർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 109ഒഴിവുകളുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 12.

വിഭാഗം, തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ചുവടെ.

ടെക്നിക്കൽ
ജനറൽ മാനേജർ: ഗ്രാജുവേറ്റ് എൻജിനീയർ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്സ്റ്റൈൽ ടെക്നോളജി)/തത്തുല്യം, 16 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 50 വയസ്.

ഡപ്യൂട്ടി ജനറൽ മാനേജർ: ഗ്രാജുവേറ്റ് എൻജിനീയർ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്സ്റ്റൈൽ ടെക്നോളജി)/തത്തുല്യം/ഡിപ്ലോമ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്നോളജി), 14/16 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

സീനിയർ മാനേജർ: ഗ്രാജുവേറ്റ് എൻജിനീയർ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്സ്റ്റൈൽ ടെക്നോളജി)/തത്തുല്യം/ഡിപ്ലോമ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്നോളജി), 10/12 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

മാനേജർ: ഗ്രാജുവേറ്റ് എൻജിനീയർ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്സ്റ്റൈൽ ടെക്നോളജി)/തത്തുല്യം/ഡിപ്ലോമ(ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്നോളജി), 8/10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ഫിനാൻസ്: 
സീനിയർ മാനേജർ: സിഎ/ഐസിഡബ്ല്യുഎ, 10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

മാനേജർ: സിഎ/ഐസിഡബ്ല്യുഎ, എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ജോയിന്റ് മാനേജർ: സിഎ/ഐസിഡബ്ല്യുഎ, അ‍ഞ്ച് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്.

ഡപ്യൂട്ടി മാനേജർ: സിഎ/ഐസിഡബ്ല്യുഎ, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്.

എച്ച്ആർ:

ഡപ്യൂട്ടി ജനറൽ മാനേജർ: എംബിഎ(എച്ച്ആർ)/എംഎസ്ഡബ്ല്യു അല്ലെങ്കിൽ തത്തുല്യം, 14 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

സീനിയർ മാനേജർ: എംബിഎ(എച്ച്ആർ)/എംഎസ്ഡബ്ല്യു അല്ലെങ്കിൽ തത്തുല്യം, 10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

മാനേജർ: എംബിഎ(എച്ച്ആർ)/എംഎസ്ഡബ്ല്യു അല്ലെങ്കിൽ തത്തുല്യം, എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ഡപ്യൂട്ടി മാനേജർ: എംബിഎ(എച്ച്ആർ)/എംഎസ്ഡബ്ല്യു അല്ലെങ്കിൽ തത്തുല്യം, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്.

അസെറ്റ് മാനേജ്മെന്റ്: 

സീനിയർ മാനേജർ: എൽഎൽബി, 10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ജോയിന്റ് മാനേജർ: എൽഎൽബി, അ‍ഞ്ച് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്.

ഇൻഫർമേഷൻ ടെക്നോളജി:

സീനിയർ മാനേജർ: ബിടെക്/ബിഇ(കംപ്യൂട്ടർ സയൻസ്)/തത്തുല്യം, 10 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ലീഗൽ:

ഡപ്യൂട്ടി ജനറൽ മാനേജർ: എൽഎൽബി, 14 വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ഡപ്യൂട്ടി മാനേജർ: എൽഎൽബി, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്.

മാർക്കറ്റിങ്: 

മാനേജർ: എംബിഎ(മാർക്കറ്റിങ്)/തത്തുല്യം, എട്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 45 വയസ്.

ജോയിന്റ് മാനേജർ: എംബിഎ(മാർക്കറ്റിങ്)/തത്തുല്യം, അഞ്ചു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്.

ഡപ്യൂട്ടി മാനേജർ: എംബിഎ(മാർക്കറ്റിങ്)/തത്തുല്യം, മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്.

വിശദവിവരങ്ങൾക്ക്: www.ntcltd.org