തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ഗാങ്മാൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5000 ഒഴിവുകളുണ്ട്. രണ്ട് വർഷത്തെ പരിശീലനമാണ്. മാർച്ച് 22 മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 22.

യോഗ്യത: അ‍‍ഞ്ചാം ക്ലാസ്. തമിഴ് ഭാഷ അറിഞ്ഞിരിക്കണം. തമിഴ് അറിയാത്തവർക്കും അപേക്ഷിക്കാം. ഇവർ സിലക്ഷനു ശേഷം സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് പാസായാൽ മതി.

പ്രായം: 18-35 വയസ്. 2018 ജൂലായ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

ശമ്പളം: പരിശീലന കാലയളവിൽ 15000 രൂപ ലഭിക്കും. പരിശീലനത്തിന് ശേഷം 16400-51500 രൂപ പ്രതിമാസ വേതനം ലഭിക്കും.

അപേക്ഷാഫീസ്: 1000 രൂപ. 

വിശദവിവരങ്ങൾക്ക്: www.tangedco.gov.in