റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിവിധ വിഭാഗങ്ങളിൽ  പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 177 ഒഴിവുകളുണ്ട്. 

ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.
 

ഡിപാർട്ട്മെന്റ്/സ്കൂൾ, യോഗ്യത എന്നിവ ചുവടെ.

എൻജിനീയറിങ് ഡിപാർട്ട്മെന്റ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിടെക്/ബിഇ, പിഎച്ച്ഡി.

ഇൻഡസ്ട്രിയൽ ഡിസൈൻ: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിടെക്/ബിഇ/ബി.ഡിസൈൻ, പിഎച്ച്ഡി.

പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ: ഒന്നാം ക്ലാസോടെ ബി.ആർക്. ഒന്നാം ക്ലാസോടെ എം.ആർക്/എം.പ്ലാൻ

സയൻസ് ഡിപാർട്ട്മെന്റ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ പിജി, പിഎച്ച്ഡി.

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ പിജി, പിഎച്ച്ഡി.

സ്കൂൾ ഒാഫ് മാനേജ്മെന്റ്: ഒന്നാം ക്ലാസോടെ എംബിഎ/പിജിഡിബിഎം, പിഎച്ച്ഡി(മാനേജ്മെന്റ്).

വിശദവിവരങ്ങൾക്ക്: www.nitrkl.ac.in