കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ വിവിധ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളാണുള്ളത്. ഏപ്രിൽ 10 മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 24.         

വിഭാഗങ്ങളും ഒഴിവുകളും  ഇതോടൊപ്പം.

യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി അല്ലെങ്കിൽ തത്തുല്യം), ബന്ധപ്പെട്ട വിഭാഗത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത െഎടിെഎ സർട്ടിഫിക്കറ്റ്. 

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മേസൺ/സിവിൽ മിസ്ട്രി, ബുക് ബൈൻഡർ എന്നീ വിഭാഗങ്ങളിൽ ഒരു വർഷത്തെ െഎടിെഎ സർട്ടിഫിക്കറ്റ് മതി.

പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം (10+2 രീതി അല്ലെങ്കിൽ തത്തുല്യം), കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി).

പ്രായം: 16-22 വയസ്. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. 

വിശദവിവരങ്ങൾക്ക്: www.igcar.gov.in