ഇന്ത്യൻ നേവിയിൽ വിവിധ കമാൻഡുകളിലായി ചാർജ്മാന്‍(മെക്കാനിക്), ചാർജ്മാന്‍(അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്) ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് ബി, നോൺ-ഇൻഡസ്ട്രിയൽ നോൺ-ഗസറ്റഡ് തസ്‌തികയിലെ ഒഴിവുകളിലേക്ക് സിവിലിയൻ എൻട്രൻസ് ടെസ്റ്റ് നടത്തുന്നു. 172 ഒഴിവുകളുണ്ട്. ഏപ്രിൽ 16 മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28.

പരസ്യനമ്പർ: INCET- CM (MECH) & CM (AMMN & EXPL)- 02/2019

തസ്തിക, യോഗ്യത എന്നിവ ചുവടെ.

ചാർജ്മാന്‍ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ, സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

ചാർജ്മാന്‍ (അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്): കെമിക്കൽ എൻജിനീയറങ്ങിൽ ഡിപ്ലോമ, സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 30 വയസ് കവിയരുത്. 2019 ഏപ്രിൽ 28 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ  ഇളവ് അനുവദിക്കും. മറ്റർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 35400-112400 രൂപ (ലെവൽ 6, 7th സിപിസി പ്രകാരം).

അപേക്ഷാഫീസ്: 205 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ എക്സാം, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.  

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in