നേവിയിൽ  മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ  പുരുഷന്മാർക്ക് അവസരം. 2/2019 ബാച്ചിലേക്കാണ് പ്രവേശനം. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19.

യോഗ്യത: മെട്രിക്കുലേഷൻ പരീക്ഷാ ജയം, സംഗീത അഭിരുചി. വിൻഡ് ഇൻസ്ട്രുമെന്റ്, കീബോർഡ്, സ്ട്രിങ് തുടങ്ങിയ ഏതെങ്കിലുമൊരു ഇന്ത്യൻ/ഫോറിൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്‌ധ്യം ഉണ്ടായിരിക്കണം.

വിൻഡ് ഇൻസ്ട്രുമെന്റിൽ ഹിന്ദുസ്ഥാനി/കർണാട്ടിക് ക്ലാസിക്കൽ മ്യൂസിക്  കൈകാര്യം ചെയ്യുന്നവർക്ക് അംഗീകൃത സംഗീത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വേണം. വിൻഡ് ഇൻസ്ട്രുമെന്റിൽ വെസ്റ്റേൺ നൊട്ടേഷൻ അല്ലെങ്കിൽ വെസ്റ്റേൺ മ്യൂസിക് കൈകാര്യം ചെയ്യുന്നവർ ലണ്ടനിലെ ട്രിനിറ്റി കോളജ് ഒാഫ് മ്യൂസിക് അല്ലെങ്കിൽ റോയൽ സ്കൂൾ ഒാഫ് മ്യൂസിക് തുടങ്ങിയ രാജ്യാന്തര ബോർഡിൽ നിന്നും കുറഞ്ഞത് ഇനിഷ്യൽ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

പ്രായം: 1994 ഒക്‌ടോബർ ഒന്നിനും 2002 സെപ്‌റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ.

ശാരീരിക യോഗ്യതകൾ: ഉയരം: കുറഞ്ഞത് 157 സെമീ.

തൂക്കവും നെഞ്ചളവും ആനുപാതികം, നെഞ്ച് കുറഞ്ഞത് അഞ്ചു സെമീ. വികസിപ്പിക്കാൻ കഴിയണം. 

കാഴ്‌ചശക്‌തി: 

കണ്ണടയില്ലാതെ- ബെറ്റർ ഐ: 6/60, വേഴ്സ് ഐ-6/60

കണ്ണടയോടു കൂടി-ബെറ്റർ ഐ: 6/9, വേഴ്സ് ഐ-6/24

തിരഞ്ഞെടുപ്പ്: പ്രിലിമിനറി സ്ക്രീനിങ് ബോർഡ്, ഫൈനൽ സ്ക്രീനിങ് ബോർഡ് എന്നിവയുടെ അടിസ്‌ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും.  പ്രിലിമിനറി സ്ക്രീനിങ് ബോർഡിന് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തും. രണ്ടാം ഘട്ടത്തിൽ ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാവും.

ജൂലൈ ആറ് മുതൽ 10 വരെയുള്ള തീയതികളിലായിരിക്കും പ്രിലിമിനറി സ്‌ക്രീനിങ് ടെസ്‌റ്റ്. 

പ്രിലിമിനറി സ്ക്രീനിങ് ബോർഡ് യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ മൂന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ മുംബൈ കൊളാബയിലെ ഐഎൻഎസ് കുഞ്ഞാലിയിൽ ഫൈനൽ സ്‌ക്രീനിങ് ടെസ്റ്റും ഫൈനൽ മെഡിക്കൽ എക്സാമിനേഷനും നടത്തും.

കൊച്ചി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 

ശാരീരികക്ഷമതാ പരിശോധയ്ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും: 

1. ഏഴു മിനിറ്റിനകം 1.6 കിമീ ഓട്ടം. 

2. സ്‌ക്വാറ്റ് അപ്‌സ് –20.

3. പുഷ് അപ്‌സ് –10. 

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ഒക്ടോബറിൽ ഐഎൻഎസ് ചിൽകയിൽ അടിസ്‌ഥാന പരിശീലനം തുടങ്ങും. തുടർന്ന് മുംബൈയിൽ 26 ആഴ്ചത്തേക്ക് പ്രത്യേക പരിശീലനമുണ്ടാവും. പരിശീലനത്തിലെ പ്രകടനം തൃപ്‌തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മടക്കി അയയ്‌ക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 15 വർഷത്തേക്കായിരിക്കും പ്രാഥമിക നിയമനം.

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in