കേരള പൊലീസ് ഹവിൽദാർ തസ്തികയിൽ 63 ഒഴിവ്. കായിക താരങ്ങൾക്കാണ് അവസരം. ബാസ്കറ്റ്ബോൾ (സ്ത്രീ, പുരുഷൻ), വോളിബാൾ (സ്ത്രീ, പുരുഷൻ), അത്‌ലറ്റിക്സ് (സ്ത്രീ, പുരുഷൻ), സ്വിമ്മിങ് ടീം (സ്ത്രീ) എന്നീ ഇനങ്ങളിലാണ് അവസരം.

അപേക്ഷാഫോമിന്  : www.keralapolice.gov.in 

അപേക്ഷ: ജൂൺ 10 വരെ

വിദ്യാഭ്യാസ യോഗ്യത: ഹയർ സെക്കൻഡറി പരീക്ഷാ ജയം

കായിക യോഗ്യത: 2016 ജനുവരി ഒന്നിനോ അതിനു ശേഷമോ വ്യക്തിഗത ഇനങ്ങളിൽ ഗവൺമെന്റ് അംഗീകരിച്ച കായികമേളകളിൽ (യൂണിവേഴ്സിറ്റി /ജൂനിയർ/യൂത്ത്/സീനിയർ/സ്കൂൾ തലം)/നാഷനൽ ചാംപ്യൻഷിപ്പ്) സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടുകയും ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനുള്ള യോഗ്യത നേടിയിരിക്കുകയും വേണം.

ടീം ഇനങ്ങളിൽ (4x400 റിലേ, 4x100 റിലേ) ഗവൺമെന്റ് അംഗീകരിച്ച കായികമേളകളിൽ (യൂണിവേഴ്സിറ്റി /ജൂനിയർ/യൂത്ത്/സീനിയർ/സ്കൂൾ തലം)/നാഷനൽ ചാംപ്യൻഷിപ്പ്) സംസ്ഥാനതലത്തിൽ മൽസരിച്ച് ഒന്നാം സ്ഥാനം നേടുകയും ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനുള്ള യോഗ്യതയും നേടിയിരിക്കുകയും വേണം.

ടീം ഇനങ്ങളിൽ (യൂണിവേഴ്സിറ്റി /ജൂനിയർ/യൂത്ത്/സീനിയർ/സ്കൂൾ തലം)/നാഷനൽ ചാംപ്യൻഷിപ്) സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കുകയും കൂടാതെ സംസ്ഥാനാന്തര, ദേശീയ മൽസരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടിയിരിക്കുകയും വേണം.. കായിക യോഗ്യതയും ശാരീരിക യോഗ്യതയും സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.