കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിലേക്കു ജൂൺ 8 വരെ അപേക്ഷിക്കാം. ആൺകുട്ടികൾ‌ക്കാണ് അവസരം. 90 ഒഴിവ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും ലഭിക്കും. 

www.joinindianarmy.nic.in 

പ്രായം: പതിനാറര– പത്തൊമ്പതര (ജനനം 2000 ജൂലൈ 1 – 2003 ജൂലൈ 1).

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നിവ പഠിച്ചു മൊത്തം 70 % മാർക്കോടെ പ്ലസ്ടു ജയം. 

അഞ്ചു വർഷത്തെ വിജയകരമായ പരിശീലനത്തിനു ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കു ഭോപാൽ, ബെംഗളൂരു, അലഹാബാദ്, കപുർത്തല എന്നിവിടങ്ങളിൽ എസ്‌എസ്‌ബി ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളായി അഞ്ചു ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നുള്ളവയിൽ പങ്കെടുപ്പിക്കൂ. വൈദ്യപരിശോധനയുമുണ്ടാകും.