കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിവിധ ഡിപാർട്ട്മെന്റുകളിൽ അഡ്ഹോക്ക് ഫാക്കൽറ്റി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 113 ഒഴിവുകളുണ്ട്. താൽക്കാലിക നിയമനമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ ആറ്.

വിഭാഗം, യോഗ്യത എന്നിവ ചുവടെ.

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്: പിഎച്ച്ഡി/എംആർക്/എംടെക്/മാസ്റ്റർ ഒാഫ് ടൗൺ പ്ലാനിങ് (ബിആർക് ബിരുദത്തിനു ശേഷം). പിഎച്ച്ഡി/എംടെക്/എം പ്ലാൻ(ബിടെക് സിവിൽ എൻജിനീയറിങ്ങിനു ശേഷം). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

സിവിൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് ഇൻ സിവിൽ എൻജിനീയറിങ്(സ്ട്രക്ചറൽ എൻജിനീയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, ജിയോടെക്നിക്കൽ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ് എൻജിനീയറിങ്, എൻവയൺമെന്റൽ എൻജിനീയറിങ്, ജിയോമാറ്റിക്സ്, ബിൽഡിങ് കൺസ്ട്രക്‌ഷൻ ആൻഡ് ടെക്നോളജി, ഒാഫ്ഷോർ സ്ട്രക്ചേഴ്സ്). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.

കെമിക്കൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് ഇൻ കെമിക്കൽ എൻജിനീയറിങ്, ബിടെക് കെമിക്കൽ എൻജിനീയറിങ്. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: പിഎച്ച്ഡി/എംടെക് ഇൻ ‌കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/തത്തുല്യം. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

ഇലക്ട്രിക്കൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക്(പവർ സിസ്റ്റംസ്/പവർ ഇലക്ട്രോണിക്സ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻഡസ്ട്രിയൽ പവർ ആൻഡ് ഒാട്ടമേഷൻ/എച്ച്‌വി എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക്(സിഗ്നൽ പ്രോസസിങ്/ടെലികമ്യൂണിക്കേഷൻ/ വിഎൽഎസ്ഐ ഡിസൈൻ ആൻഡ് മൈക്രോഇലക്ട്രോണിക്സ്/ഇലക്ട്രോണിക് ഡിസൈൻ ആൻഡ് ടെക്നോളജി/ആന്റിന തിയറി ആൻഡ് മൈക്രോവേവ് എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

മെക്കാനിക്കൽ എൻജിനീയറിങ്: പിഎച്ച്ഡി/എംടെക്(മാനുഫാക്ചറിങ്, തെർമൽ, ഡിസൈൻ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്). യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.

ഫിസിക്സ്: പിഎച്ച്ഡി/എംടെക് ഇലക്ട്രോണിക്സ്. 

പിഎച്ച്ഡി ഫിസിക്സ്(ഒപ്റ്റിക്സ്/ഫോട്ടോണിക്സ്/മെറ്റീരിയൽസ് സയൻസ്). 

പിഎച്ച്ഡി ന്യൂക്ലിയർ ഫിസിക്സ്/എംടെക് ന്യൂക്ലിയർ എൻജിനീയറിങ്. 

പിഎച്ച്ഡി/എംടെക് കംപ്യൂട്ടർ സയൻസ് (ഡേറ്റാ പ്രോസസിങ് ആൻഡ് മെഷീൻ ഇന്റർഫേസിങ് സ്പെഷലൈസേഷൻ മുൻഗണന). 

യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

കെമിസ്ട്രി: കെമിസ്ട്രിയിൽ പിഎച്ച്ഡി. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

സ്കൂൾ ഒാഫ് ബയോടെക്നോളജി: പിഎച്ച്ഡി, എംടെക്/എംഎസ്‌സി ബയോടെക്നോളജി. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

സ്കൂൾ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്–ഇംഗ്ലിഷ്: ഇംഗ്ലിഷിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

ഇക്കണോമിക്സ്: ഇക്കണോമിക്സിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

മാനേജ്മെന്റ്: മാനേജ്മെന്റിൽ പിഎച്ച്ഡി(ഹ്യൂമൻ റിസോഴ്സസ്). യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പിഎച്ച്ഡി/എംടെക്(കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പിഎച്ച്ഡി/എംടെക്(ഇൻഡസ്ട്രിയൽ എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. 

ജർമൻ: C2 Zertifikat Deutsch, ഏതെങ്കിലും സ്ട്രീമിൽ പിജി/പിജി-എംഎ(ജർമൻ). രണ്ട് വർഷം അധ്യാപന പരിചയമുള്ളവർക്കു മുൻഗണന.

ഫ്രഞ്ച്: C2 DALF, ഏതെങ്കിലും സ്ട്രീമിൽ പിജി/പിജി-എംഎ(ഫ്രഞ്ച്). രണ്ട് വർഷം  പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന.

എസ്എംഎസ്ഇ: നാനോടെക്നോളജി/ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി/തത്തുല്യം, പ്രവൃത്തിപരിചയം. യുജി, പിജി തലത്തിൽ 60%  മാർക്ക്/തത്തുല്യം നേടിയിരിക്കണം. 

പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.

ശമ്പളം: പിഎച്ച്ഡിക്കാർക്ക്: 50,000, എംടെക്/എംആർക്/എംപ്ലാൻ/എംബിഎക്കാർക്ക്: 40,000 രൂപ.

അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം  യുജി, പിജി, പിഎച്ച്ഡി തലത്തിലുള്ള മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം ഇമെയിൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട ഡിപാർട്ട്മെന്റുകളുടെ ഇമെയിൽ വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഒന്നിലേറെ ഡിപാർട്ട്മെന്റ്/സ്കൂളുകളിൽ അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷ അയയ്ക്കണം. ജൂലൈ നാല്, അഞ്ച് തീയതികളിൽ ഇന്റർവ്യൂ നടക്കും.