കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി വിവിധ ഡിപാർട്ട്മെന്റ്/സ്കൂളുകളിൽ ടെക്നിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 129 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡിപാർട്ട്മെന്റ്/സ്കൂൾ, യോഗ്യത, ഇന്റർവ്യൂ തീയതി, സമയം എന്നിവ ചുവടെ.

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്: കംപ്യൂട്ടർ എൻജിനീയറിങ്/തത്തുല്യത്തിൽ ത്രിവൽസര ഡിപ്ലോമ.

ഫൈൻ ആർട്സിൽ ത്രിവൽസര ഡിപ്ലോമ/ആർക്കിടെക്ചർ/സിവിൽ എൻജിനീയറിങ്/തത്തുല്യത്തിൽ ഡിപ്ലോമ/ഐടിഐ, ജൂൺ 24, രാവിലെ ഒൻപതിന്.

സിഇഡി: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ത്രിവൽസര ഡിപ്ലോമ, ജൂൺ 25, രാവിലെ ഒൻപതിന്.

സിഎച്ച്ഇഡി: കെമിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/ഡിപ്ലോമ, ജൂൺ 25, രാവിലെ ഒൻപതിന്.

സിഎസ്ഇഡി: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര റഗുലർ ഡിപ്ലോമ,  ജൂൺ 25, രാവിലെ ഒൻപതിന്.

ഇഇഡി: ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, ജൂൺ 24, രാവിലെ ഒൻപതിന്.

ഇസിഇഡി: ഒന്നാം ക്ലാസോടെ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, ജൂൺ 24, രാവിലെ ഒൻപതിന്.

എംഇഡി: ഒന്നാം ക്ലാസോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി) കാർപെന്റർ/പാറ്റേൺ മേക്കിങ്.

മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബിടെക്.

ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ എംഎംവി(മോട്ടോർ മെക്കാനിക്ക് വെഹിക്കിൾ)/മെക്കാനിക്ക് ഡീസൽ(എൻസിവിടി)

സിഒഇ (സർട്ടിഫിക്കറ്റ് ഒാഫ് എക്സലൻസ്) ഫാബ്രിക്കേഷൻ, ഫിറ്റിങ് ആൻഡ് വെൽഡിങ്/ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി) ബ്ലാക്ക് സ്മിത്തി/ഫോർജിങ് ആൻഡ് ഹീറ്റ് ട്രീറ്റ്മെന്റ്.

ബിടെക്/ഡിപ്ലോമ (എംഇ/ഇസിഇ/ഇഇ/ ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ മെക്കട്രോണിക്സ്).

ബിടെക്(കംപ്യൂട്ടർ സയൻസ്)/എംസിഎ(ഒന്നാം ക്ലാസ്), ജൂൺ 26, രാവിലെ ഒൻപതിന്

ഫിസിക്സ്: ബിഎസ്‌സി/എംഎസ്‌സി ഫിസിക്സ്, ജൂൺ 26, രാവിലെ ഒൻപതിന്.

കെമിസ്ട്രി: കുറഞ്ഞത് 60% മാർക്കോടെ ബിഎസ്‌സി കെമിസ്ട്രി/തത്തുല്യം.കുറഞ്ഞത് 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി/തത്തുല്യം, ജൂൺ 26, രാവിലെ ഒൻപതിന്.

എസ്ഒബിടി: ബിഎസ്‌സി ലൈഫ് സയൻസസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി/ബിടെക് ബയോടെക്നോളജി, ജൂൺ 27, രാവിലെ ഒൻപതിന്.

എസ്എംഎസ്ഇ: കുറഞ്ഞത് 60% മാർക്കോടെ ഒന്നാം ക്ലാസോടെ ബിഎസ്‌സി/എംഎസ്‌സി കെമിസ്ട്രി, ജൂൺ 27, രാവിലെ ഒൻപതിന്.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 27 വയസു കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

ശമ്പളം: 

ഡിപ്ലോമക്കാർക്ക്: 13,750 രൂപ ഐടിഐക്കാർക്ക്: 11,000 രൂപ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ് പകർപ്പുകളും സഹിതം മേൽപ്പറഞ്ഞ തീയതികളിൽ അതത് ഡിപാർട്ട്മെന്റുകളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.nitc.ac.in