ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ  ഇ1 ലെവൽ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 107 ഒഴിവുണ്ട്. മെഡിക്കൽ ഓഫിസർ,സെക്യൂരിറ്റി ഓഫിസർ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ, എഇഇ(എൻവയോൺമെന്റ്), ഫയർ ഓഫിസർ തസ്തികകളിലാണ് അവസരം. ഒാൺലൈനായി അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:   ജൂൺ 18. 

യോഗ്യത
മെഡിക്കൽ ഓഫിസർ: എംബിബിഎസ് (കൗൺസിലിൽ അംഗീകൃത റജിസ്ട്രേഷൻ). ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 

സെക്യൂരിറ്റി ഓഫിസർ: ബിരുദാനന്തര ബിരുദം. സായുധസേന/ സെൻട്രൽ പൊലീസ് ഓർഗനൈസേഷൻ/സിഎപിഎഫിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. 

ഫിനാൻസ്  ആൻഡ് അക്കൗണ്ടസ് ഒാഫിസർ:  ബിരുദം, സിഎ/ഐസിഡബ്ല്യുഎ/ ഫിനാൻസ് സ്പെഷ്യലൈസേഷനിൽ എംബിഎ/  പിജിഡിഎം(ഐഐഎം മാത്രം). കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. 

എഇഇ(എൻവയോൺമെന്റ്): എൺവയോൺമെന്റ് എൻജിനീയറിങ്/ എൺവയോൺമെന്റ് സയൻസ് ബിരുദം.  അല്ലെങ്കിൽ എൺവയോൺമെന്റ് എൻജിനീയറിങ്/ എൺവയോൺമെന്റ് സയൻസിൽ എംഇ, എംടെക്. കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. 

ഫയർ ഓഫിസർ:  കുറഞ്ഞത് 60% മാർക്കോടെ ഫയർ എൻജിനീയറിങ് ബിരുദം. 

ഉയർന്നപ്രായം: ജനറൽ–30 വയസ്, ഒബിസി – 33, എസ്‌സി/എസ്‌ടി–35,  ഭിന്നശേഷിക്കാർ-40.

ശമ്പളം: 60000-1,80,000 രൂപ.

റജിസ്ട്രേഷൻ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 370 രൂപ (ബാങ്ക്  ചാർജ് ഉൾപ്പെടെ). എസ്ബിഐ വഴി ചെലാനായാണ് ഫീസ് അടയ്ക്കേണ്ടത്.  എസ്‌സി/എസ്‌ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.  

അപേക്ഷിക്കേണ്ട വിധം: www.ongcindia.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.