സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യ ലിമിറ്റഡിൽ മെഡിക്കൽ ഒാഫിസർ, മെഡിക്കൽ ഒാഫിസർ (ഒഎച്ച്എസ്), മെഡിക്കൽ സ്പെഷലിസ്റ്റ് തസ്തികയിൽ 129 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. ജൂൺ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ഉയർന്ന പ്രായം, ശമ്പളം എന്നിവ ചുവടെ.

മെഡിക്കൽ ഒാഫിസർ- ഇ1 ഗ്രേഡ് (54 ഒഴിവ്): എംബിബിഎസ്, ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം, 30 വയസ് (അപേക്ഷകർ 26.06.1989 ന് മുൻപ് ജനിച്ചവരാകരുത്), 20600 രൂപ.

മെഡിക്കൽ ഒാഫിസർ ഒഎച്ച്എസ്- ഇ1 ഗ്രേഡ് (16 ഒഴിവ്): എംബിബിഎസ്, ഇൻഡസ്ട്രിയൽ/ഒക്യുപേഷനൽ ഹെൽത്തിൽ ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ്, ഒരു വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം, 30 വയസ് (അപേക്ഷകർ 26.06.1989 ന് മുൻപ് ജനിച്ചവരാകരുത്), 20600 രൂപ.

മെഡിക്കൽ സ്പെഷലിസ്റ്റ് (59 ഒഴിവ്): ബന്ധപ്പെട്ട വിഭാഗത്തിൽ (വിഭാഗം സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ കൊടുത്തിട്ടുണ്ട്) പിജി ബിരുദം/ഡിഎൻബി, മൂന്ന് വർഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം, 37 വയസ് (അപേക്ഷകർ 26.06.1982 ന് മുൻപ് ജനിച്ചവരാകരുത്), 32900 രൂപ.

2019 ജൂൺ 26 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: മെഡിക്കൽ ഒാഫിസർ/മെഡിക്കൽ ഒാഫിസർ (ഒഎച്ച്എസ്) തസ്തികയിൽ ഒാൺലൈൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. ജൂലൈ 21 ന് ഒാൺലൈൻ പരീക്ഷ നടത്തും. മെഡിക്കൽ സ്പെഷലിസ്റ്റ് തസ്തികയിൽ ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

അപേക്ഷാഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 100 രൂപ.

വിശദവിവരങ്ങൾക്ക്: www.sail.co.in