എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി പഴ്സനൽ ആൻഡ് എക്സ്-റേ സ്ക്രീനറിന്റെ 176 ഒഴിവുകളുണ്ട്. ചെന്നൈ എയർപോർട്ടിലാണ് ഒഴിവ്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. ജൂൺ 20 വരെ അപേക്ഷിക്കാം.

യോഗ്യത:- അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള  പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.

അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റില്ലാത്തവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള  പരിജ്‌ഞാനം. എൻസിസി ബി/സി സർട്ടിഫിക്കറ്റ്, ഫയർ ഫൈറ്റിങ് പരിജ്ഞാനം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അറിവ്, ഡിസാസ്റ്റർ മാനേജ്മെന്റ് പരിജ്ഞാനം, അൺആംഡ് കോംപാറ്റ്, ലീഗൽ പരിജ്ഞാനം, ആംഡ് ഫോഴ്സസ്/പൊലീസ് പശ്ചാത്തലം, കംപ്യൂട്ടർ ഡിപ്ലോമ/സർട്ടിഫിക്കേഷൻ കോഴ്സ്, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുള്ളവർക്ക് മുൻഗണന. 

ഉയരം: 170 സെമീ.(പുരുഷൻ), 157 സെ.മി.(സ്‌ത്രീ) 

ഒബിസി, എസ്‌സി  വിഭാഗക്കാർക്ക് 165 സെ.മീ. (പുരുഷൻ), 155 സെ.മി. (സ്‌ത്രീ). എസ്ടി വിഭാഗക്കാർ 162.5 സെ.മീ. (പുരുഷൻ), 150 സെ.മി. (സ്‌ത്രീ).

പ്രായപരിധി: 45 വയസ് കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

രണ്ടു വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസും ബിരുദവുമുള്ള  വിമുക്‌തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. 

ശമ്പളം: 25000-30000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനനത്തീയതിയും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.  

വിശദവിവരങ്ങൾക്ക്: www.aaiclas.org