കേരള സ്റ്റേറ്റ് ന്യൂട്രിഷ്യൻ മിഷന്റെ കീഴിലുള്ള സമ്പുഷ്ട കേരളം പദ്ധതിയിൽ വിവിധ തസ്തികയിലെ 76 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിലുള്ളവർക്കാണ് അവസരം. ഒരു വർഷത്തെ കരാർ നിയമനമാണ്. 

തസ്തിക, യോഗ്യത, പ്രായപരിധി (01.09.2018 ന്), ശമ്പളം എന്നിവ ചുവടെ.

ഡിസ്ട്രിക്ട് കോ-ഒാർഡിനേറ്റർ (ഒഴിവ്-നാല്): കംപ്യൂട്ടർ സയൻസ്/ഐടി ബിരുദം, പ്രാദേശിക ഭാഷയിൽ മികച്ച ആശയവിനിമയശേഷി, കംപ്യൂട്ടർ പരിജ്ഞാനം, കുറ‍ഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്, 30,000 രൂപ.       

ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ്-നാല്): മാനേജ്മെന്റ്/സോഷ്യൽ സയൻസ്/ന്യൂട്രിഷനിൽ ബിരുദം/പിജി ഡിപ്ലോമ, ഇംഗ്ലിഷ്, പ്രാദേശിക ഭാഷയിൽ മികച്ച ആശയവിനിമയശേഷി, കംപ്യൂട്ടർ പരിജ്ഞാനം, കുറ‍ഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്, 18,000 രൂപ.

ബ്ലോക്ക് കോ-ഒാർഡിനേറ്റർ (ഒഴിവ്-35): സയൻസ്/എൻജിനീയറിങ്/ടെക്നോളജിയിൽ ബിരുദം, പ്രാദേശിക ഭാഷയിൽ മികച്ച ആശയവിനിമയശേഷി, കുറ‍ഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്, 20,000 രൂപ. 

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ്-33): സയൻസ്/എൻജിനീയറിങ്/ടെക്നോളജിയിൽ ബിരുദം, പ്രാദേശിക ഭാഷയിൽ മികച്ച ആശയവിനിമയശേഷി, കുറ‍ഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്, 18,000 രൂപ. 

വിശദവിവരങ്ങൾക്ക്: www.cmdkerala.net