കേന്ദ്ര സർക്കാരിനു കീഴിലുള്ള മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനിൽ ഗ്രൂപ്പ് ബി, സി കാറ്റഗറിയിലായി 119 ഒഴിവുകളുണ്ട്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക നിയമനമാണ്. ജൂലൈ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I (വില്ലേജ് ഇൻഡസ്ട്രീസ്): എൻജിനീയറിങ്/ ടെക്നോളജി ബിരുദം അല്ലെങ്കിൽ സയൻസ് പിജി അല്ലെങ്കിൽ സയൻസ് ബിരുദം, എംബിഎ. സമാനമേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം

അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I (അഡ്മിൻ ആൻഡ് എച്ച്ആർ): പിജി, സമാനമേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I (ഫിനാൻസ് ബഡ്ജറ്റ് ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ്): സിഎ അല്ലെങ്കിൽ എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ കൊമേഴ്സ് പിജി. സമാനമേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 40 വയസ് കവിയരുത്, ശമ്പളം: 9300-34800 രൂപ + ഗ്രേഡ് പേ 5400 രൂപ.

സീനിയർ എക്സിക്യൂട്ടീവ് (ഇക്കണോമിക് റിസർച്): ഇക്കണോമിക്സ്/ സ്റ്റാറ്റിറ്റിക്സ്/കൊമേഴ്സിൽ പിജി (സ്റ്റാറ്റിക്സ്, ഇക്കണോമിക്സ് എന്നിവ വിഷയങ്ങളായി).

പ്രായം: 35 വയസ് കവിയരുത്, ശമ്പളം: 9300-34800 രൂപ + ഗ്രേഡ് പേ 4200 രൂപ.

എക്സിക്യൂട്ടീവ് (വില്ലേജ് ഇൻ‍ഡസ്ട്രീസ്): എൻജിനീയറിങ്/ടെക്നോളജി ബിരുദം, അല്ലെങ്കില്‍ സയൻസ് പിജി അല്ലെങ്കിൽ സയൻസ് ബിരുദം, എംബിഎ. 

എക്സിക്യൂട്ടീവ് (ഖാദി): ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്സ്റ്റൈൽ ടെക്നോളജി/ഫാഷൻ ടെക്നോളജിയിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം.

എക്സിക്യൂട്ടീവ് (ട്രെയിനിങ്): എൻജിനീയറിങ്/ടെക്നോളജി ബിരുദം, അല്ലെങ്കില്‍ സയൻസ് പിജി അല്ലെങ്കിൽ സയൻസ് ബിരുദം, എംബിഎ.

പ്രായം: 32 വയസ് കവിയരുത്, ശമ്പളം: 5200-20200 രൂപ + ഗ്രേഡ് പേ 2800 രൂപ. 

ജൂനിയർ എക്സിക്യൂട്ടീവ് (എഫ്ബിഎഎ): കൊമേഴ്സ് ബിരുദം. 

ജൂനിയർ എക്സിക്യൂട്ടീവ് (അഡ്മിൻ): പിജി അല്ലെങ്കിൽ ബിരുദം, സമാനമേഖലയിൽ മൂന്ന് വർഷം പ്രവൃത്തിപരിചയം.  

അസിസ്റ്റന്റ് (വില്ലേജ് ഇൻഡസ്ട്രീസ്): എൻജിനീയറിങ് ഡിപ്ലോമ/സയൻസ് ബിരുദം.

അസിസ്റ്റന്റ് (ഖാദി): ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്സ്റ്റൈൽ ടെക്നോളജി/ഫാഷൻ ടെക്നോളജി/ഹാൻഡ്‌ലൂം ടെക്നോളജിയിൽ ഡിപ്ലോമ.

അസിസ്റ്റന്റ് (ട്രെയിനിങ്): എൻജിനീയറിങ് ഡിപ്ലോമ/സയൻസ് ബിരുദം.

പ്രായം: 32 വയസ് കവിയരുത്, ശമ്പളം: 5200-20200 രൂപ + ഗ്രേഡ് പേ 2400 രൂപ.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. 

വിശദവിവരങ്ങൾക്ക്: www.kvic.org.in