മുംബൈ മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സിൽ റിഗർ, ഇലക്ട്രീഷ്യൻ തസ്തികയിലായി 366 ഒഴിവുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. ജൂലൈ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തികയും യോഗ്യതയും ചുവടെ.

റിഗർ: എട്ടാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷാ ജയം.

ഇലക്‌ട്രീഷ്യൻ: എസ്‌എസ്‌സി ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷാ ജയം.

സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം: 18–38 വയസ്. 2019 ജൂലൈ ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. സംവരണവിഭാഗക്കാർക്കു ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: സ്കിൽഡ് 17000-64360 രൂപ, സെമി സ്കിൽഡ് 13200-49910 രൂപ, 

അപേക്ഷാഫീസ്: 100 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം:  www.mazagondock.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ അയയ്ക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.