ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിൽ അവസരം. 35 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് രണ്ട്.

ഐടി വിഭാഗത്തിൽ മാനേജർ (25 ഒഴിവ്), സീനിയർ മാനേജർ (10 ഒഴിവ്) തസ്തികകളിലാണ് അവസരം. ജോലിപരിചയമുള്ളവരാകണം അപേക്ഷകർ. എംഎംജിഎസ് –2 , എംഎംജിഎസ് –3 കേഡറുകളിലാണ് നിയമനം. 

ശമ്പളം: എംഎംജിഎസ് –2 :  31705 - 45950 രൂപ

എംഎംജിഎസ് –3: 42020 – 51490 രൂപ 

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാകും നിയമനം. 

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.bankofbaroda.co.in