പ്രസാർ ഭാരതിയുടെ കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഗ്രേഡ് I തസ്തികയിലായി 60 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. തിരുവനന്തപുരം സ്റ്റേഷനിൽ നാല് ഒഴിവുകളുണ്ട്. ഒാഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്: എംബിഎ മാർക്കറ്റിങ് അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ മാർക്കറ്റിങ്, ഒരു വർഷം പ്രവൃത്തിപരിചയം, 30000 രൂപ.

മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഗ്രേഡ് I: എംബിഎ മാർക്കറ്റിങ് അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ മാർക്കറ്റിങ്, നാല് വർഷം പ്രവൃത്തിപരിചയം, 42000 രൂപ.

പ്രായപരിധി: 35 വയസ്.

വിശദവിവരങ്ങൾക്ക്: www.prasarbharati.gov.in.