എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി സ്ക്രീനറുടെ ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. വാരണാസി, ശ്രീനഗർ, തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലെ എയർപോർട്ടുകളിലാണ് അവസരം.

യോഗ്യത:

അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള  പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.

പ്രായപരിധി (2019 ജൂലൈ ഒന്നിന്): 45 വയസ് കവിയരുത്. 

ശമ്പളം: 25000-30000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics & Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.  

വിശദവിവരങ്ങൾക്ക്: www.aaiclas.org