സർക്കാർ സ്ഥാപനമായ സി–ഡിറ്റ്, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നടപ്പാക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തില്‍ സ്കാനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 2019, ആഗസ്റ്റ് 20–ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മുതൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി മുകളിൽ പറഞ്ഞ ഏതെങ്കിലും കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. 

യോഗ്യത, വേതനം, അഭിമുഖം നടത്തപ്പെടുന്ന സ്ഥലങ്ങൾ മുതലായ വിവരങ്ങൾ താഴെ കൊടുക്കുന്നു. 

സ്കാനിങ് അസിറ്റന്റ് : 10th പാസ്സ്

പ്രവൃത്തി പരിചയം : കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം

പ്രതിമാസ വേതനം : ജോലിക്കനുസരിച്ച് (കുറഞ്ഞത് 10000 രൂപ)

അഭിമുഖം നടക്കുന്ന സ്ഥലങ്ങൾ

Kollam District : TKM HSS,Karicode, Kollam.

Alappuzha District : Govt. HSS, Kalavoor, Alappuzha.

Kottayam District : Govt. HSS, Palace Road, Vayskara, Kottayam

Ernakulam District : C-DIT Regional Centre, D Block, 2nd Floor,

                          Jawaharlal Nehru International Stadium, Kaloor, Ernakulam.

Contact No : 0471 2321310