എൻഎൽസി ഇന്ത്യാ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 875 അപ്രന്റിസ് ഒഴിവ്.  ഒാഗസ്റ്റ് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെക്കാനിക് (മോട്ടോർ വെഹിക്കിള്‍), ഫിറ്റർ, വയർമാൻ, ഇലക്ട്രീഷ്യൻ, വെൽഡർ, ടർണർ, മെക്കാനിക് (ഡീസൽ), മെക്കാനിക് (ട്രാക്ടർ), പ്ലംബർ, കാർപെന്റർ, പിഎഎസ്എഎ, അക്കൗണ്ടന്റ്, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, അസിസ്റ്റന്റ് (എച്ച്ആർ), സ്റ്റെനോഗ്രഫർ എന്നിങ്ങനെയാണ് അവസരം.

യോഗ്യത, സ്‌റ്റൈപ്പൻഡ് എന്നിവ ചുവടെ.

അപ്രന്റിസ്: ഐടിഐ (എൻസിവിടി/ഡിജിഇടി), 10019 രൂപ.

പിഎഎസ്എഎ ട്രേഡ്: സിഒപിഎ, എൻടിസി/പിഎൻടിസി, 8766 രൂപ.

അക്കൗണ്ടന്റ്: ബികോം, 12524 രൂപ.

ഡേറ്റാ എൻട്രി ഒാപ്പറേറ്റർ: ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/ബിസിഎ, 12524 രൂപ.

അസിസ്റ്റന്റ് (എച്ച്ആർ): ബിബിഎ, 12524 രൂപ.

വിശദവിവരങ്ങൾക്ക്: www.nlcindia.com