ബോർഡർ റോഡ്‌സ് ഓർഗനൈസേഷനു കീഴിലുള്ള ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ 8 തസ്‌തികകളിലായി 337 ഒഴിവ്.  പുരുഷൻമാർക്കു മാത്രമാണ് അവസരം. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 18 

തസ്‌തിക, യോഗ്യത, ശമ്പളം ചുവടെ.

ഡ്രാഫ്‌റ്റ്‌സ്‌മാൻ: സയൻസ് വിഷയത്തിൽ പ്ലസ്ടു. ആർകിടെക്‌ചർ/ഡ്രാഫ്‌റ്റ്‌സ്‌മാൻഷിപ്പിൽ ദ്വിവൽസര സർട്ടിഫിക്കറ്റ്/തത്തുല്യം.

അല്ലെങ്കിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ (സിവിൽ) ട്രേഡിൽ ദ്വിവൽസര നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും

ശമ്പളം: 29200 രൂപ

ഹിന്ദി ടൈപ്പിസ്‌റ്റ്: പ്ലസ്ടു/തത്തുല്യം, കംപ്യൂട്ടറിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം.

ശമ്പളം: 19900 രൂപ

സൂപ്പർവൈസർ സ്റ്റോർസ്:  ബിരുദം/തത്തുല്യം,  മെറ്റീരിയൽ മാനേജ്മെന്റ് അല്ലെങ്കിൽ ഇൻവെന്ററി കൺട്രോൾ അല്ലെങ്കിൽ സ്റ്റോർസ് കീപ്പിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.  അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ എൻജിനീയറിങ് സ്റ്റോറുകളിൽ രണ്ടു വർഷത്തെ ജോലി പരിചയം. അല്ലെങ്കിൽ സ്‌റ്റോർമാൻ ടെക്‌നിക്കൽ ക്ലാസ് 1 കോഴ്‌സ്  (ഡിഫൻസ് സർവീസ് റഗുലേഷൻസ്).

ശമ്പളം: 25500 രൂപ

റേഡിയോ മെക്കാനിക്: മെട്രിക്കുലേഷൻ/തത്തുല്യം. റേഡിയോ മെക്കാനിക് ഐടിഐ സർട്ടിഫിക്കറ്റും റേഡിയോ മെക്കാനിക്കായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. 

അല്ലെങ്കിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അതുപോലുള്ള പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നോ നേടിയ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റും റേഡിയോ ടെക്നോളജിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. 

അല്ലെങ്കിൽ വയർലെസ് ഓപ്പറേറ്റർ ആൻഡ് കീ ബോർഡ് ക്ലാസ് 1 കോഴ്‌സ് ജയം (ഡിഫൻസ് സർവീസ് റഗുലേഷൻസ്)

ശമ്പളം: 25500 രൂപ

ലബോറട്ടറി അസിസ്റ്റന്റ്: പ്ലസ്ടു/തത്തുല്യം, ലബോറട്ടറി അസിസ്റ്റന്റ് ഐടിഐ/അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ്.   

അല്ലെങ്കിൽ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അതുപോലുള്ള പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നോ നേടിയ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റും ആർമി ആശുപത്രിയിൽ ലബോറട്ടറി അസിസ്റ്റന്റായുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയവും. 

അല്ലെങ്കിൽ ലബോറട്ടറി അസിസ്റ്റന്റ് ക്ലാസ് 1 കോഴ്‌സ് ജയം (ഡിഫൻസ് സർവീസ് റഗുലേഷൻസ്)

ശമ്പളം: 21700 രൂപ

വെൽഡർ: മെട്രിക്കുലേഷൻ/തത്തുല്യം. വെൽഡർ (ഇലക്ട്രിക്കൽ ആൻഡ് ഗ്യാസ്) ഐടിഐ സർട്ടിഫിക്കറ്റ്/തത്തുല്യം.

അല്ലെങ്കിൽ‌ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അതുപോലുള്ള പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നോ നേടിയ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം കൂടാതെ ആർമി വർക്‌ഷോപ്പിൽ വെൽഡർ‌ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.  

അല്ലെങ്കിൽ വെൽഡർ ക്ലാസ്– 2 കോഴ്സ് ജയം (ഡിഫൻസ് സർവീസ് റഗുലേഷൻസ്).

ശമ്പളം: 19900 രൂപ

മൾട്ടി സ്കിൽഡ് വർക്കർ (മേസൻ) : മെട്രിക്കുലേഷൻ/തത്തുല്യം. ബിൽഡിങ് കൺസ്‌ട്രക്‌ഷൻ/ബ്രിക്സ് മേസൻ  ഐടിഐ/ഐടിസി/ എൻസിടിവിടി/ എസ്‌സിവിടി സർട്ടിഫിക്കറ്റ് 

അല്ലെങ്കിൽ മേസൻ ക്ലാസ്–2 സർട്ടിഫിക്കറ്റ് (ഡിഫൻസ് സർവീസ് റഗുലേഷൻസ്).  

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഫിസിക്കൽ ടെസ്റ്റും പ്രൊഫിഷ്യൻസി ടെസ്റ്റും പാസാകണം. നിർദ്ദിഷ്ട ശാരീരികയോഗ്യതയുള്ളവരായിരിക്കണം. 

ശമ്പളം: 18000 രൂപ

മൾട്ടി സ്കിൽഡ് വർക്കർ (മെസ് വെയിറ്റർ): മെട്രിക്കുലേഷൻ/തത്തുല്യം.  ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഫിസിക്കൽ ടെസ്റ്റും പ്രൊഫിഷ്യൻസി ടെസ്റ്റും പാസാകണം. നിർദ്ദിഷ്ട ശാരീരികയോഗ്യതയുള്ളവരായിരിക്കണം. 

ശമ്പളം: 18000 രൂപ

പ്രായം: 18–27 വയസ്. മൾട്ടി സ്കിൽഡ് തസ്‌തികകളിലേക്ക് 18–25 വയസ് 

എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നു വർഷവും ഇളവ് ലഭിക്കും. മറ്റർഹരായവർക്കും ചട്ടപ്രകാരം ഇളവുകൾ ലഭിക്കും.

പ്രായവും യോഗ്യതയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്‌ഥാനമാക്കി കണക്കാക്കും.

കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  ശാരീരിക യോഗ്യത, ശാരീരികക്ഷമതാ പരിശോധന,  തിരഞ്ഞെടുപ്പു സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവയ്‌ക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: 50 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല. 

Commandant, GREF Centre, Pune 411015,  എന്ന വിലാസത്തിൽ Public Fund Account No. 111829

05409 of State Bank of India, Khadki Branch Pune Code No. 01629 ലേക്ക് ഓൺലൈനായോ ബാങ്ക് ഡ്രാഫ്റ്റായോ പണമടയ്‌ക്കാം. പണമടച്ചതിന്റെ രേഖ അപേക്ഷയോടൊപ്പം അയയ്‌ക്കണം. 

അപേക്ഷിക്കേണ്ട വിധം:  നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്  ജനനത്തീയതി, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം/ ഗസറ്റഡ് ഓഫിസർ  സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയയ്‌ക്കണം.  വെബ്‌സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്‌തും അപേക്ഷ പൂരിപ്പിക്കാം. ജോലിയുള്ളവർ ചട്ടപ്രകാരം അപേക്ഷിക്കുക. 

കവറിനു മുകളിൽ  APPLICATION FOR THE POST OF ____________ Category UR/SC/ST/OBC/EWSs/ESM/CPL, WEIGHTAGE  PERCENTAGE IN ESSENTIAL QUALIFICATION ________________________എന്ന് പൂരിപ്പിച്ചെഴുതണം.

അപേക്ഷ അയക്കേണ്ട വിലാസം: Commandant GREF Centre, Dighi camp, Pune- 411 015

വിശദവിവരങ്ങൾക്ക്: www.bro.gov.in.