മുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ് റിസർച് ആൻഡ് എജ്യൂക്കേഷൻ ഇൻ കാൻസറിൽ വിവിധ തസ്തികയിലായി 190 ഒഴിവുകളുണ്ട്. നഴ്സ് തസ്തികയിൽ മാത്രമായി 139 ഒഴിവുകളുണ്ട്. സെപ്റ്റംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

സയന്റിഫിക് ഒാഫിസർ ഇ (കാൻസർ സൈറ്റോജെനിറ്റിക് ലാബ്), മെഡിക്കൽ ഫിസിസിസ്റ്റ് ഇ, മെഡിക്കൽ ഫിസിസിസ്റ്റ് ഡി, സയന്റിഫിക് ഒാഫിസർ ഡി(ബയോഇൻഫർമാറ്റിക്സ്), സയന്റിഫിക് ഒാഫിസർ ഡി(ന്യൂക്ലിയർ മെഡിസിൻ–റേഡിയേഷൻ സേഫ്റ്റി ഒാഫിസർ), സയന്റിഫിക് ഒാഫിസർ ഡി(ന്യൂക്ലിയർ മെഡിസിൻ), സയന്റിഫിക് ഒാഫിസർ 

ഡി(റേഡിയോഫാർമസിസ്റ്റ്), സയന്റിഫിക് ഒാഫിസർ സി(ന്യൂക്ലിയർ മെഡിസിൻ–റേഡിയേഷൻ സേഫ്റ്റി ഒാഫിസർ), സയന്റിഫിക് ഒാഫിസർ സി (ന്യൂക്ലിയർ മെഡിസിൻ), മെഡിക്കൽ ഫിസിസിസ്റ്റ് സി, സയന്റിഫിക് ഒാഫിസർ സി (ക്ലിനിക്കൽ റിസർച് കോ–ഒാർഡിനേറ്റർ), നഴ്സ് എ(ഫീമെയിൽ), നഴ്സ് എ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, സയന്റിഫിക് അസിസ്റ്റന്റ് ബി(റേഡിയേഷൻ ഒാങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഹിമറ്റോപതോളജി, അനസ്തീസിയ, സർജിക്കൽ പതോളജി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോഡയഗ്നോസിസ്, സിഎസ്എസ്ഡി, പ്രോഗ്രാമർ) എന്നീ തസ്തികകളിലാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്ക്: www.actrec.gov.in

∙ടാറ്റ മെമ്മോറിയൽ സെന്ററിൽ വിവിധ തസ്തികയിലായി 102 ഒഴിവുകളുണ്ട്. സെപ്റ്റംബർ നാലു വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെഡിക്കൽ ഫിസിസിസ്റ്റ് ഡി, സി, ഒാഫിസർ ഇൻ ചാർജ്(ഡിസ്പെൻസറി), സയന്റിഫിക് ഒാഫിസർ സി(ന്യൂക്ലിയർ മെഡിസിൻ), അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, നഴ്സ് എ, ബി, സി, സയന്റിഫിക് ഒാഫിസർ എസ്ബി(ബയോമെഡിക്കൽ), സയന്റിഫിക് അസിസ്റ്റന്റ് സി(ന്യൂക്ലിയർ മെഡിസിൻ), സയന്റിഫിക് അസിസ്റ്റന്റ് ബി(ബയോകെമിസ്ട്രി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ഡിപാർട്ട്മെന്റ് ഒാഫ് റേഡിയേഷൻ ഒാങ്കോളജി, പതോളജി, റേഡിയോഡയഗ്നോസിസ്, മൈക്രോബയോളജി), ഫാർമസിസ്റ്റ് ബി, ടെക്നീഷ്യൻ സി(സിഎസ്എസ്ഡി, ഐസിയു, ഒടി, നെറ്റ്‌വർക്കിങ്), സയന്റിഫിക്ക് അസിസ്റ്റന്റ് സി(നെറ്റ്‌വർക്ക് അസിസ്റ്റന്റ്) എന്നീ തസ്തികകളിലാണ് ഒഴിവ്.വിവരങ്ങൾക്ക്: www.tmc.gov.in