മുംബൈയിലെ നേവൽ ഡോക്ക്‌യാഡിനു കീഴിലുള്ള ഡോക്ക്‌യാഡ് അപ്രന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്‌ഷിപ്പിന് ഐടിഐക്കാർക്ക് അവസരം. ഉടൻ വിജ്ഞാപനമാകും. 

ഡെസിഗ്‌നേറ്റഡ്, നോൺ ഡെസിഗ്‌നേറ്റഡ് ട്രേഡുകളിലായി ആകെ 1233 ഒഴിവുകളാണുള്ളത്. ഒന്ന്/രണ്ട് വർഷമാണു പരിശീലനം. സ്ത്രീകൾക്കും അപേക്ഷിക്കാം.

ബോയിലർ മേക്കർ, ഗ്യാസ് ടർബൈൻ ഫിറ്റർ, മെഷിനറി കൺട്രോൾ ഫിറ്റർ, ഹോട്ട് ഇൻസുലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഇലക്ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണർ ഫിറ്റർ, വെപ്പൺ ഫിറ്റർ, സിവിൽ വർക്സ്/മേസൺ, ഐസിഇ ഫിറ്റർ ക്രെയിൻ, ഷിപ് ഫിറ്റർ എന്നിങ്ങനെയാണ് നോൺ ഡെസിഗ്‌നേറ്റഡ് ട്രേഡ് ഒഴിവുകൾ. 

ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ടെയ്‌ലർ (ജി), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പവർ ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫൗൺട്രി മാൻ, പൈപ് ഫിറ്റർ, ഷിപ്റൈറ്റ് (വുഡ്), പാറ്റേൺ മേക്കർ, ഷിപ്റൈറ്റ് (സ്റ്റീൽ), റിഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നിങ്ങനെയാണ് ഡെസിഗ്‌നേറ്റഡ് ട്രേഡ് ഒഴിവുകൾ.