ഐഎസ്ആർഒയുടെ കീഴിലുള്ള ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ ടെക്നീഷ്യൻ-ബി, ഡ്രാഫ്റ്റ്സ്മാൻ-ബി, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലായി 86 ഒഴിവുകളുണ്ട്. താൽക്കാലിക നിയമനമാണ്. സെപ്റ്റംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗങ്ങൾ, യോഗ്യത എന്നിവ ചുവടെ.

ടെക്നീഷ്യൻ-ബി (ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്, പ്ലംബർ, വെൽഡർ, മെഷിനിസ്റ്റ്):

എസ്എസ്എൽസി/എസ്എസ്‌സി/മെട്രിക്കുലേഷൻ ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിെഎ/എൻടിസി/എൻഎസി (എൻസിവിടി).

ഡ്രാഫ്റ്റ്സ്മാൻ-ബി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ): എസ്എസ്എൽസി/എസ്എസ്‌സി/മെട്രിക്കുലേഷൻ ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിെഎ/എൻടിസി/എൻഎസി (എൻസിവിടി).

ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ): ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ് ഡിപ്ലോമ.

പ്രായം: 18-35 വയസ്. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഇളവു ലഭിക്കും. 2019 സെപ്റ്റംബർ 13 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

ശമ്പളം: ടെക്നിക്കൽ അസിസ്റ്റന്റ്, ലെവൽ 7, 44900 രൂപ+ ഡിഎ.

ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ-ബി, ലെവൽ 3, 21700 രൂപ+ ഡിഎ.അപേക്ഷാഫീസ്: 250 രൂപ. വനിതകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻമാർ എന്നിവർക്ക് ഫീസില്ല. 

വിവരങ്ങൾക്ക്: www.isro.gov.in