ആണവോർജ വകുപ്പിന് കീഴിലുള്ള  മധ്യപ്രദേശിലെ രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസിന്റെ 70 ഒഴിവുകളുണ്ട്. 2019 ഒക്ടോബർ15 ന് പുതിയ ബാച്ച് ആരംഭിക്കും. ഒരു വർഷമാണ് പരിശീലനം. 

2017 നോ അതിന് ശേഷമോ ഐടിഐ പാസായവർക്കാണ് അവസരം. സെപ്റ്റംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, സർവേയർ, പ്ലംബർ, കാർപെന്റർ, മേസൺ, ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കംപ്യൂട്ടർ നെറ്റ്‌വർക്ക് ടെക്നീഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.rrcat.gov.in