സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ അവസരം. 477 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 25. 

ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–1, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ –2, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ - 3 , സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ - 4  കേഡറുകളിലാണ് അവസരം. ഡവലപ്പർ, സിസ്റ്റം/ സെർവർ അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്‌വർക്ക് എൻജിനീയർ, ടെസ്റ്റർ, ഡബ്ല്യുഎഎസ് അഡ്മിനിസ്ട്രേറ്റർ, ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ, യുഎക്സ് ഡിസൈനർ, ഐടി റിസ്ക് മാനേജർ, ഐടി സെക്യൂരിറ്റി എക്സ്പെർട്ട്, പ്രോജക്ട് മാനേജർ, ആപ്ലിക്കേഷൻ ആർക്കിടെക്ട്, ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ, ഐടി സെക്യൂരിറ്റി എക്സ്പെർട്ട്, ഐടി റിസ്ക് മാനേജർ (ഐഎസ് ഡിപ്പാർട്ട്മെന്റ്), ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്ട്, ഡപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി – എത്തിക്കൽ ഹാക്കിങ്), ഡപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി –ത്രെട്ട് ഹണ്ടിങ്), ഡപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി – ഡിജിറ്റൽ ഫോറൻസിക്),  സെക്യൂരിറ്റി അനലിസ്റ്റ്, മാനേജർ (സൈബർ സെക്യൂരിറ്റി – എത്തിക്കൽ ഹാക്കിങ്), മാനേജർ (സൈബർ സെക്യൂരിറ്റി – ഡിജിറ്റൽ ഫോറൻസിക്),  ചീഫ് മാനേജർ (വൾനറബിലിറ്റി മാനേജ്മെന്റ് ആൻഡ് പെനെട്രേഷൻ ടെസ്റ്റിങ്), ചീഫ് മാനേജർ (ഇൻസിഡന്റ് മാനേജ്മെന്റ് ആൻഡ് ഫോറൻസിക്സ്), ചീഫ് മാനേജർ (സെക്യൂരിറ്റി അനലിറ്റിക്സ് ആൻഡ് ഓട്ടമേഷൻ), ചീഫ് മാനേജർ (എസ്ഒസി ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്), ചീഫ് മാനേജർ (എസ്ഒസി ഗവർണൻസ്), ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി – എത്തിക്കൽ ഹാക്കിങ് ),  ചീഫ് മാനേജർ  (സൈബർ സെക്യൂരിറ്റി – ഡിജിറ്റൽ ഫോറൻസിക്), ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി –ത്രെട്ട് ഹണ്ടിങ്), ടെക്നിക്കൽ ലീഡ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്.    ജോലിപരിചയമുള്ളവർക്കാണ് അവസരം. 

ഡവലപ്പർ (ജെഎംജിഎസ്–1) തസ്തികയിൽ മാത്രം 147 ഒഴിവുകളാണുള്ളത്. സിസ്റ്റം/ സെർവർ അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്‌വർക്ക് എൻജിനീയർ, ടെസ്റ്റർ എന്നീ തസ്തികളിലായി ജെഎംജിഎസ് –1 കേഡറിൽ 109 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ ഇതോടൊപ്പം പട്ടികയിലുണ്ട്. 

അപേക്ഷിക്കേണ്ട വിധം: www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കണം. 

വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും.