ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുളള ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. സെപ്റ്റംബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്‌റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആർമി സ്കൂളുകൾ. വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല. എണ്ണായിരത്തോളം അധ്യാപകരാണു ആർമി സ്കൂളുകളിലായി നിലവിലുള്ളത്.  

പിജിടി(പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ)
ഇംഗ്ലിഷ്, ഹിന്ദി, ഹിസ്‌റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്.
പൊളിറ്റിക്കൽ സയൻസ്: പൊളിറ്റിക്‌സിൽ പിജി/പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ/ഇന്റർനാഷനൽ റിലേഷൻസിൽ എംഎ. ബിഎഡ്.
മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്‌സിൽ പിജി/സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ഓപറേഷനൽ റിസർചിൽ പിജി (മാത്തമാറ്റിക്‌സിൽ ബിരുദം), ബിഎഡ്/മാത്തമാറ്റിക്‌സിൽ എംഎസ്‌സിഎഡ്.

ഫിസിക്‌സ്: ഫിസിക്‌സിൽ പിജി, ബിഎഡ്/എംഎസ്‌സിഎഡ്.
കെമിസ്‌ട്രി: കെമിസ്‌ട്രി/ബയോകെമിസ്ട്രിയിൽ പിജി/ഫാർമ കെമിസ്‌ട്രിയിൽ പിജി(കെമിസ്‌ട്രിയിൽ ബിരുദം), ബിഎഡ്/എംഎസ്‌സിഎഡ് കെമിസ്‌ട്രി.
ബയോളജി: ബോട്ടണി പഠിച്ച് സുവോളജിയിൽ പിജി/സുവോളജി പഠിച്ച് ബോട്ടണിയിൽ പിജി/മൈക്രോ ബയോളജി/മോളിക്യുലാർ ബയോളജി/അഗ്രികൾചറൽ ബോട്ടണി/ജെനിറ്റിക്‌സിൽ പിജി (ബിരുദത്തിൽ ബോട്ടണി/സുവോളജി പഠിച്ചിരിക്കണം), ബിഎഡ്/ സുവോളജി/ബോട്ടണിയിൽ എംഎസ്‌സിഎഡ്.
ബയോടെക്: ബയോടെക്‌നോളജി/ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎഡ്.

സൈക്കോളജി: സൈക്കോളജിയിൽ പിജി, ബിഎഡ്.
കൊമേഴ്സ്: കൊമേഴ്സിൽ പിജി, ബിഎഡ്.
കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്: ബിഇ/ബിടെക്(കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ എൻജിനീയറിങ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ എംഎസ്‌സി മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ്, ബിഎസ്‌സി(കംപ്യൂട്ടർ സയൻസ്)/ബിസിഎ/കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ഐടി/പിജിഡിസിഎ അല്ലെങ്കിൽ ബി ലെവൽ(DOEACC).

ഹോം സയൻസ്: ഹോം സയൻസിൽ പിജി, ബിഎഡ്.
ഫിസിക്കൽ എജ്യുക്കഷൻ: ഫിസിക്കൽ എജ്യൂക്കഷനിൽ പിജി.
ടിജിടി(ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ)
ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി,  പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിഎഡ്.
ബയോളജി: ബോട്ടണി ആൻഡ് സുവോളജിയിൽ ബിരുദം അല്ലെങ്കിൽ
ബിഎസ്‌സി ഹോംസയൻസ്. ബിഎഡ്.

കംപ്യൂട്ടർ: ബിസിഎ/കംപ്യൂട്ടർ സയൻസിൽ ബിരുദം/ബിഇ/ബിടെക്(കംപ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ ബിരുദം, എ ലെവൽ കോഴ്സ്.(DOEACC).
ഫിസിക്കൽ എജ്യുക്കേഷൻ: നാലു വർഷത്തെ ബിപിഎഡ് ബിരുദ കോഴ്സ് അല്ലെങ്കിൽ ത്രിവൽസര ബിരുദം, ഒരു വർഷത്തെ ബിപിഎഡ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഫിസിക്കൽ എജ്യൂക്കേഷൻ, ഹെൽത്ത് എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, ഒരു വർഷത്തെ ബിപിഎഡ് ഡിപ്ലോമ.
പിആർടി: ബിരുദം, ബിഎഡ്/നാലു വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ്(ബിഎഡ്) അല്ലെങ്കിൽ രണ്ടു വർഷത്തെ ഡിപ്ലോമ(ഡി.ഇഐ.എഡ്)
നിയമനം ലഭിക്കുമ്പോൾ ഉദ്യോഗാർഥിക്ക് സിടിഇടി/ടെറ്റ് യോഗ്യത വേണം.(ടിജിടി, പിആർടിക്കാർക്ക്).
വിദ്യാഭ്യാസ/പ്രഫഷനൽ യോഗ്യതയ്‌ക്ക് കുറഞ്ഞത് 50% മാർക്കു നേടിയിരിക്കണം.
പ്രായം(2020 ഏപ്രിൽ ഒന്നിന്):
തുടക്കക്കാർക്ക്: 40 വയസിൽ താഴെ, പ്രവൃത്തിപരിചയമുള്ളവർക്ക്: 57 വയസിൽ താഴെ (ഇവർ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഞ്ചു വർഷമെങ്കിലും അധ്യാപകരായി പ്രവർത്തിച്ചിരിക്കണം).

തിരഞ്ഞെടുപ്പ്: ഒാൺലൈൻ സ്‌ക്രീനിങ് പരീക്ഷ, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയുണ്ടാകും. ഒക്ടോബർ 19–20 തീയതികളിൽ പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 500 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്‌ക്കാം.
വിശദവിവരങ്ങൾക്ക്: www.aps–csb.in/www.awesindia.com