ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ വിവിധ ഗ്രൂപ്പ് ബി തസ്തികയുടെ 982 ഒഴിവുകളിലേക്ക് വിജ്‍ഞാപനമായി. പരസ്യ നമ്പർ: 03/19.

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.

അസിസ്റ്റന്റ് ടീച്ചർ(പ്രൈമറി–637): 

1) കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 45% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എലമെന്ററി എജ്യുക്കേഷനിൽ നാലു വർഷത്തെ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ സീനിയർ സെക്കൻഡറി/തത്തുല്യം, എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ (സ്പെഷൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ. 

2) സിടിഇടി ജയം, 3) സെക്കൻഡറി തലത്തിൽ ഹിന്ദി/ഉറുദു, പഞ്ചാബി/ഇംഗ്ലിഷ് പഠിച്ച് ജയിച്ചിരിക്കണം. പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്ക് യോഗ്യതാ മാർക്കിൽ 5% ഇളവുണ്ട്.

അസിസ്റ്റന്റ് ടീച്ചർ(നഴ്സറി–141): കുറഞ്ഞത് 45% മാർക്കോടെ സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്/ഇന്റർമീഡിയറ്റ്/തത്തുല്യം, നഴ്സറി ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിൽ കുറഞ്ഞതു രണ്ടു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബിഎഡ്(നഴ്സറി). സെക്കൻഡറി ലെവലിൽ ഹിന്ദി പഠിച്ച് ജയം.

ജൂനിയർ എൻജിനീയർ(സിവിൽ–204): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി: 30 വയസ്.അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്  ലഭിക്കും.

യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം: 9300–34800+ഗ്രേഡ് പേ 4200 രൂപ.

അപേക്ഷാഫീസ്: 100 രൂപ.

പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്‌ക്കാം. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തു പരീക്ഷയുണ്ടാകും. ഡൽഹി/എൻസിആർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

അപേക്ഷിക്കേണ്ട വിധം: www.dsssbonline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

വിജ്ഞാപനത്തിന്റെ പൂർണരൂപം www.dsssb.delhi.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.