റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ ഗ്രേഡ് ബി തസ്‌തികയിലെ 199 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓഫിസർ (ജനറൽ)  തസ്തികയിൽ മാത്രം 156 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബർ 11.

തസ്‌തികയും ഒഴിവുകളും : 

ഓഫിസർ ഗ്രേഡ് ബി– ജനറൽ : 156 

ഓഫിസർ ഗ്രേഡ് ബി– ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച് : 20 

ഓഫിസർ ഗ്രേഡ് ബി– ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് : 20

ശമ്പളം: 35150– 62400 രൂപ 

യോഗ്യത ചുരുക്കത്തിൽ ചുവടെ:

ഓഫിസർ ഗ്രേഡ് ബി– ജനറൽ : കുറഞ്ഞത് മൊത്തം 60% മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ  ബിരുദം. പന്ത്രണ്ട്, പത്ത് ക്ലാസുകളിലും 60 % മാർക്ക് നേടിയവരാകണം. പട്ടികവിഭാഗത്തിനും വികലാംഗർക്കും  50% മാർക്ക് മതി.

ഓഫിസർ ഗ്രേഡ് ബി– ഡിഇപിആർ : കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ ഇക്കണോമിക്സ്/ ഇക്കണോമെ‌ട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ് /ഫിനാൻസ് ബിരുദാനന്തര ബിരുദം (പട്ടികവിഭാഗത്തിനും വികലാംഗർക്കും  50% മാർക്ക് മതി). 

അല്ലെങ്കിൽ 

കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ പിജിഡിഎം / എംബിഎ (ഫിനാൻസ്). പട്ടികവിഭാഗത്തിനും വികലാംഗർക്കും  50% മാർക്ക് മതി. 

അല്ലെങ്കിൽ 

കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ ഇക്കണോമിക്സ് / ഇക്കണോമിക്സ് സബ് കാറ്റഗറി വിഷയങ്ങളിൽ (അഗ്രികൾചറൽ, ബിസിനസ്, ഡവലപ്മെന്റൽ, അപ്ലൈഡ് തുടങ്ങിയവ) മാസ്റ്റർ ബിരുദം. പട്ടികവിഭാഗത്തിനും വികലാംഗർക്കും  50% മാർക്ക് മതി. 

ഇക്കണോമിക്സ് ഡോക്ടറേറ്റ് ബിരുദം/ ഇക്കണോമിക്സിൽ അധ്യാപന/ഗവേഷണ പരിചയം/ പ്രമുഖ ജേണലുകളിൽ  പബ്ലിക്കേഷൻ പരിചയം അധികയോഗ്യതയായി കണക്കാക്കും. 

ഓഫിസർ ഗ്രേഡ് ബി– ഡിഎസ്ഐഎം : ഐഐടി – ഖരഗ്പുരിൽ നിന്നു കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇർഫർമാറ്റിക്സ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഐഐടി – ബോംബെയിൽ നിന്നു കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇർഫർമാറ്റിക്സ്.

അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദവും പ്രമുഖ സ്ഥാപനത്തിൽ നിന്നു സ്റ്റാറ്റിസ്റ്റിക്സ് / അനുബന്ധ വിഷയങ്ങളിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ  യോഗ്യതയും.

അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 55 % മാർക്കോടെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം. സ്റ്റാറ്റ് ബിരുദം.

അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 55 % മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ ഐഎസ്ഐ കൊൽക്കത്തയും ഐഐടി– ഖരഗ്പുരും ഐഐഎം– കൽക്കട്ടയും സംയുക്തമായി നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ് യോഗ്യത.

മേൽപ്പറഞ്ഞ യോഗ്യതകളിൽ പട്ടികവിഭാഗത്തിനും വികലാംഗർക്കും  50% മാർക്ക് മതി.

ബന്ധപ്പെട്ട വിഷയങ്ങളിൽ ഡോക്ടറേറ്റ് ഉള്ളവർക്ക് മുൻഗണന. അധ്യാപന/ഗവേഷണ പരിചയം/ പ്രമുഖ ജേണലുകളിൽ  പബ്ലിക്കേഷൻ പരിചയം എന്നിവ അധികയോഗ്യതയായി കണക്കാക്കും.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പ്രായം: 21– 30 വയസ്. സംവരണ ഒഴിവുകളിൽ ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. 

ഉയർന്ന പ്രായത്തിൽ വികലാംഗർക്കുള്ള ഇളവ്: ജനറൽ–10, ഒബിസി–13, പട്ടികവിഭാഗം–15. ഡോക്ടറേറ്റ് യോഗ്യത, ജോലിപരിചയം എന്നിവ സംബന്ധിച്ച മറ്റിളവുകൾക്ക് വിജ്‌ഞാപനം കാണുക.

2019 സെപ്റ്റംബർ ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്‌ക്ക് ഒബ്‌ജക്‌ടീവ് (ഓൺലൈൻ), ഡിസ്‌ക്രിപ്‌റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. ഓഫിസർ ഗ്രേഡ് ബി– ജനറൽ തസ്‌തികയിലേക്ക് ആദ്യഘട്ട പരീക്ഷയിൽ ജനറൽ അവയർനെസ്, ഇംഗ്ലിഷ്  ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്,  റീസണിങ് വിഭാഗങ്ങളിൽ നിന്നായി ചോദ്യങ്ങളുണ്ടാകും. രണ്ടു മണിക്കൂറാണു പരീക്ഷ.   കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്ക് വിവിധ തീയതികളിലായി ഒബ്ജെക്ടീവ് ആൻഡ് ഡിസ്‌ക്രിപ്‌റ്റീവ് പരീക്ഷ നടത്തും. കൊച്ചിയും  തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. പരീക്ഷാത്തീയതി സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിലുണ്ട്. 

അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗത്തിന് 850 രൂപ. പട്ടികവിഭാഗം, വികലാംഗർക്കു 100 രൂപ മതി. ആർബിഐ ജീവനക്കാർക്ക് ഫീസ്  വേണ്ട. ഡെബിറ്റ് കാർഡ് (റൂപേ, വീസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക. 

അപേക്ഷിക്കേണ്ട വിധം:  www.rbi.org.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. 

അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കുന്നതിനു മുൻപ് ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  വിജ്‌ഞാപനം കാണുക.