തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിൽ ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജുവേറ്റ് അപ്രന്റിസ് അവസരം. വിവിധ വിഭാഗങ്ങളിലായി 765 ഒഴിവുകളുണ്ട്. ഒക്ടോബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ട്രേഡ് അപ്രന്റിസ്: 314 ഒഴിവ്

വിഭാഗങ്ങളും യോഗ്യതയും സ്റ്റൈപ്പൻഡും ചുവടെ.

ഫിറ്റർ/ ടർണർ/ ഇലക്ട്രീഷ്യൻ/ മെക്കാനിക് മോട്ടോർ വെഹിക്കിൾ (166 ഒഴിവ്): സയൻസ്, മാത്‌സ് എന്നിവ വിഷയങ്ങളായി പത്താം ക്ലാസ് ജയം (10+ 2 രീതിയിൽ) അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ ജയവും എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയും. 11,434 രൂപ.

വെൽഡർ (ജി ആൻഡ് ഇ)/ കാർപെന്റർ (85 ഒഴിവ്): 10+ 2 രീതിയിൽ പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയവും എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയും. 10,163 രൂപ.

മെഷിനിസ്റ്റ് (15 ഒഴിവ്): സയൻസ്, മാത്‌സ് എന്നിവ വിഷയങ്ങളായി പത്താം ക്ലാസ് ജയം (10+2 രീതിയിൽ) അല്ലെങ്കിൽ തത്തുല്യം, മെഷിനിസ്റ്റ് (മില്ലർ/ കോംപോസിറ്റ്) ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ ജയവും എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയും. 11434 രൂപ.

ഡീസൽ മെക്കാനിക് (5 ഒഴിവ്): സയൻസ്, മാത്‌സ് എന്നിവ വിഷയങ്ങളായി പത്താം ക്ലാസ് ജയം (10+ 2 രീതിയിൽ) അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയവും എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയും. 10163 രൂപ.

പ്ലംബർ (5 ഒഴിവ്): 10+ 2 രീതിയിൽ എട്ടാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയവും എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയും. 10163 രൂപ.

പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (15 ഒഴിവ്): പത്താം ക്ലാസ് ജയം (10+ 2 രീതിയിൽ) അല്ലെങ്കിൽ തത്തുല്യം, കംപ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഒരു വർഷത്തെ ഐടിഐ ജയവും എൻസിടിവിടി നൽകുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യതയും. 10163 രൂപ.

എംഎൽടി പതോളജി (2 ഒഴിവ്): 2017, 18, 19 വർഷങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ വിഷയങ്ങളായി പന്ത്രണ്ടാം ക്ലാസ് ജയം. ആദ്യ വർഷം 8893 രൂപയും പിന്നീടുള്ള 3 മാസം 10163 രൂപയും.

അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സസ് (7 ഒഴിവ്): ബിഎ അല്ലെങ്കിൽ ബിബിഎ ജയം. 8893 രൂപ.

അക്കൗണ്ടന്റ് (14 ഒഴിവ്): ബികോം ജയം. 8893 രൂപ.

ടെക്നീഷ്യൻ അപ്രന്റിസ്: 260 ഒഴിവ്

വിഭാഗങ്ങൾ: മെക്കാനിക്കൽ എൻജിനീയറിങ് (160 ഒഴിവ്), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/  ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് (30 ഒഴിവ്), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (20 ഒഴിവ്), കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി (29 ഒഴിവ്), സിവിൽ (20 ഒഴിവ്), മോഡേൺ ഒാഫിസ് പ്രാക്ടീസ് (01 ഒഴിവ്).

യോഗ്യത: 2017/2018/ 2019 വർഷങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ് ഡിപ്ലോമ ജയം. 

സ്റ്റൈപ്പൻഡ്: 4000 രൂപ.

ഗ്രാജുവേറ്റ് അപ്രന്റിസ്: 191 ഒഴിവ്

വിഭാഗങ്ങൾ: മെക്കാനിക്കൽ (115 ഒഴിവ്), ഇഇഇ/ ഇ ആൻഡ് ഐ (17 ഒഴിവ്), ഇസിഇ (07 ഒഴിവ്), സിഎസ്/ ഐടി (20 ഒഴിവ്), സിവിൽ (29 ഒഴിവ്), കെമിക്കൽ (03 ഒഴിവ്).

യോഗ്യത: 2017/2018/ 2019 വർഷങ്ങളിൽ ബന്ധപ്പെട്ട വിഭാഗത്തിലുള്ള എൻജിനീയറിങ്/ടെക്നോളജി ബിരുദം ജയം.

സ്റ്റൈപ്പൻഡ്: 6000 രൂപ.

പൊതു യോഗ്യത:

പ്രായം (2019 ഒക്ടോബർ 28 ന്): 18 - 27 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രന്റിസുകൾ www.mhrdnats.gov.in എന്ന പോർട്ടലിലൂടെയും ടെക്നീഷ്യൻ അപ്രന്റിസുകൾ www.apprenticeship.gov.in എന്ന പോർട്ടലിലൂടെയും അപ്രന്റിഷിപ്പിനു റജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. ഇതിനു പുറമേ https://trichy.bhel.com എന്ന വെബ്സൈറ്റ് വഴി  ഒാൺലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റിലെ നിർദേശങ്ങൾ  മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.