ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ കീഴിലുള്ള ഒഡിഷ ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ആകാൻ അവസരം. 116 ഒഴിവുകളാണുള്ളത്. നവംബർ ഒന്നു മുതൽ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഗ്രാജുവേറ്റ് അപ്രന്റിസ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ സിവിൽ/ എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ലൈബ്രറി സയൻസ് ബിരുദം, 9000 രൂപ.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/  സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 8000 രൂപ.

2017, 2018, 2019 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർക്കാണ് അവസരം. പിജി യോഗ്യതക്കാർ അപേക്ഷിക്കേണ്ടതില്ല.

വിശദവിവരങ്ങൾക്ക്: www.drdo.gov.in