ഡൽഹി പൊലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിൾ (ഗ്രൂപ്പ് സി) ആകാൻ അവസരം. 554 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് 372 ഒഴിവുകളും സ്ത്രീകൾക്ക് 182 ഒഴിവുകളുമുണ്ട്. താൽക്കാലിക നിയമനമാണ്. നവംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.  

യോഗ്യത: സീനിയർ സെക്കൻഡറി ജയം. ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്ക് വേഗം ഉണ്ടായിരിക്കണം.

പ്രായം (01.07.2019ന്): 18–25 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

മറ്റ് ഇളവുകൾ ചട്ടപ്രകാരം.

ശമ്പളം: 25,500–81,100 രൂപ, മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.

പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, ശാരീരിക യോഗ്യത, അളവെടുപ്പ് പരിശോധന, കംപ്യൂട്ടർ ടൈപ്പിങ് ടെസ്റ്റ് എന്നിവയുണ്ടാകും.

വിശദവിവരങ്ങൾ www.delhipolice.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.