ഋഷികേശിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  നഴ്സിങ് ഓഫിസറുടെ (സ്റ്റാഫ് നഴ്സ് ഗ്രേഡ് II) 372 ഒഴിവ്. 

നവംബർ 9 മുതൽ ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: 

1) ബിഎസ്‌സി (Hons) നഴ്സിങ്/ ബിഎസ്‌സി നഴ്സിങ്

അല്ലെങ്കിൽ

ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.

2)  ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

അല്ലെങ്കിൽ

1) ജനറൽ നഴ്സിങ് മിഡ്‌വൈ‌ഫറിയിൽ ഡിപ്ലോമ.

2) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

3) രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായം: 21–30 വയസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും. 

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം: 9,300–40,000 രൂപ

വിശദവിവരങ്ങൾക്ക്: www.aiimsrishikesh.edu.in