കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ മാനേജർ, വർക്ക്മെൻ, സൂപ്പർവൈസർ തസ്തികയിൽ അവസരം. 52 ഒഴിവുകളാണുള്ളത്. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

മാനേജീരിയൽ വിഭാഗം: ഡപ്യൂട്ടി മാനേജർ- പ്രോജക്ട്സ് (01): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, എംബിഎ അഭിലഷണീയം, 5വർഷം പ്രവൃത്തിപരിചയം, 24,040- 38,840 രൂപ.

അസിസ്റ്റന്റ് മാനേജർ- പി ആൻഡ് എ (01): പിജി അല്ലെങ്കിൽ എംബിഎ എച്ച്ആർ, ലേബർ ലോ ഇലക്ടീവ് വിഷയമായുള്ള എൽഎൽബി ബിരുദം, 5 വർഷം പ്രവൃത്തിപരിചയം, 20,740- 36,140 രൂപ.

ജൂനിയർ മാനേജർ- ഫിനാൻസ് (01): ബികോം/ എംകോം/ സിഎ ഇന്റർ മീഡിയറ്റ് പരീക്ഷാ ജയം, 5വർഷം പ്രവൃത്തിപരിചയം, 16,180- 29,180 രൂപ.

വർക്ക്മെൻ വിഭാഗം :

വർക്കർ ഗ്രേഡ് I- സ്റ്റോർ (01): ഡിഫാം, കംപ്യൂട്ടർ പരിജ്ഞാനം, 2-5 വർഷം പ്രവൃത്തിപരിചയം, 5550- 10,500 രൂപ. 

വർക്കർ ഗ്രേഡ് I (13): കുറഞ്ഞതു പത്താം ക്ലാസ്, ഫിറ്റർ/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ. 2വർഷം പ്രവൃത്തിപരിചയം, 5550- 10,500 രൂപ.

വർക്കർ ഗ്രേഡ് II (09): കുറഞ്ഞതു പത്താം ക്ലാസ്, ഫിറ്റർ/ മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ. ഒരു വർഷം പ്രവൃത്തിപരിചയം, 5250- 9300 രൂപ.

എസി മെക്കാനിക് ഗ്രേഡ് II (02): കുറഞ്ഞതു പത്താം ക്ലാസ്, എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐടിഐ. 2വർഷം പ്രവൃത്തിപരിചയം, 5250- 9300 രൂപ.

ഇലക്ട്രീഷ്യൻ/ മെക്കാനിക് ഗ്രേഡ് II (02): കുറഞ്ഞതു പത്താം ക്ലാസ്, ഇലക്ട്രിക്കൽ/ ഫിറ്റർ ട്രേഡിൽ ഐടിഐ. 2 വർഷം പ്രവൃത്തിപരിചയം, 5250- 9300 രൂപ.

വർക്കർ ഗ്രേഡ് III (16): എട്ടാം ക്ലാസ്- പത്താം ക്ലാസ് (തോറ്റവർ), മലയാളം എഴുതാനും വായിക്കാനും അറിയണം, പ്രവൃത്തിപരിചയം അഭിലഷണീയം, 5000- 8000 രൂപ.

സൂപ്പർവൈസർ വിഭാഗം:

ബിഫാം ഷിഫ്റ്റ് സൂപ്പർവൈസർ – കരാർ നിയമനം (06): ബിഫാം, ഒരു വർഷം പ്രവൃത്തിപരിചയം അഭിലഷണീയം, 20,000 രൂപ.

പ്രായം (2019 നവംബർ ഒന്നിന്): 36 കവിയരുത്. ഡപ്യൂട്ടി മാനേജർ- പ്രോജക്ട്സ് തസ്തികയിൽ 40 കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. 

അപേക്ഷാഫീസ്: മാനേജീരിയൽ വിഭാഗം 800 രൂപ, വർക്ക്മെൻ വിഭാഗം 600 രൂപ, സൂപ്പർവൈസർ വിഭാഗം 500 രൂപ. പട്ടികജാതി, പട്ടികവർഗക്കാർക്ക് ഫീസില്ല. 

വിവരങ്ങൾക്ക്: www.cmdkerala.net