AIATSL: 68 ഒഴിവ്

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്‌തികയിലായി 68 ഒഴിവ്. മൂന്നു വർഷത്തെ കരാർ നിയമനമാണ്. കൊൽക്കത്ത, ഭുവനേശ്വർ, പട്ന, പോർട് ബ്ലെയ്ർ, അഗർത്തല, ദിമാപൂർ, റാഞ്ചി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് അവസരം.

ഡപ്യൂട്ടി ടെർമിനൽ മാനേജർ- പാക്സ് ഹാൻഡ്‌ലിങ്, ഡ്യൂട്ടി മാനേജർ– ടെർമിനൽ, ഡ്യൂട്ടി ഒാഫിസർ, മാനേജർ ഫിനാൻസ്, ഒാഫിസർ- അക്കൗണ്ട്സ്, ഒാഫിസർ- എച്ച്ആർ/ ഐആർ, ഒാഫിസർ- ഐആർ/ ലീഗൽ, ജൂനിയർ എക്സിക്യൂട്ടീവ് എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ, ജൂനിയർ എക്സിക്യൂട്ടീവ്- പാക്സ്, മാനേജർ- കോസ്റ്റിങ് എന്നിങ്ങനെയാണ് ഒഴിവ്.

നവംബർ 25, 26, 27, 29, 30 തീയതികളിൽ കൊൽക്കത്ത, പോർട് ബ്ലെയ്ർ, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലായി ഇന്റർവ്യൂ നടത്തും. 

AIL: 57 സ്റ്റോർ ഏജന്റ്

എയർ ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ ഏജന്റ് തസ്തികയിലേക്ക് വോക്ക് ഇൻ സിലക്ഷൻ നടത്തുന്നു. 57 ഒഴിവുകളുണ്ട്. ഡൽഹിയിലാണ് അവസരം. അഞ്ച് വർഷത്തെ കരാർ നിയമനമാണ്. ഒാൺലൈനിൽ അപേക്ഷിക്കണം.

യോഗ്യത: ബിരുദം, സമാന മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയം, ഇംഗ്ലിഷ്, ഹിന്ദി ഭാഷാ പ്രാവീണ്യം. ഇആർപി പരിചയം, കംപ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനം, ലൈറ്റ്/ ഹെവി വെഹിക്കിൾ ലൈസൻസ് എന്നിവയുള്ളവർക്ക് മുൻഗണന. പ്രായം (01.10.2019 ന്): 21- 33 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 21,000 രൂപ. 

അപേക്ഷാഫീസ്: 1000 രൂപ. Air India Limited എന്ന പേരിലെടുത്ത ഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല.  

AIESL: 12 ടെക്നീഷ്യൻ/ സൂപ്പർവൈസർ

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ ക്യാബിൻ ടെക്നീഷ്യൻ/ ക്യാബിൻ സൂപ്പർവൈസർ തസ്തികയിലായി 12ഒഴിവ്. ഡൽഹിയിലാണ് അവസരം. അഞ്ച് വർഷത്തെ കരാർ നിയമനമാണ്. നവംബർ 30 ന് ന്യൂഡൽഹിയിൽ ഇന്റർവ്യൂ.

വിവരങ്ങൾക്ക്: www.airindia.i