സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൽ  4103 അപ്രന്റിസ് അവസരം. ഡിസംബർ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

എസി മെക്കാനിക്ക്, കാർപെന്റർ, ഡീസൽ മെക്കാനിക്ക്, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, എംഎംഡബ്ല്യു, എംഎംടിഎം, പെയിന്റർ, വെൽഡർ  ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത: കുറ‍ഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). 

എൻജിനീയറിങ് ബിരുദം/ ഡിപ്ലോമക്കാർ ഇൗ വിജ്ഞാപനപ്രകാരം അപേക്ഷിക്കേണ്ടതില്ല. 

പ്രായം: 15–24 വയസ്.

2019 ഡിസംബർ 8 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. 

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയുമുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക്: www.scr.indianrailways.gov.in